Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 20:17 IST
Share News :
ചാലക്കുടി:
ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് താഴെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ജയൻ ജോസഫ് പട്ടത്ത് നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധേയമായി. നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പോരാട്ടം നടത്തിയ വ്യക്തിയാണ് ജയൻ ജോസഫ് പട്ടത്ത്.
ചാലക്കുടി എം.പി., എം.എൽ.എ., മുനിസിപ്പൽ ചെയർമാൻ, NHAI മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരുടെ ശ്രദ്ധയ്ക്കായി ചില നിർദ്ദേശങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം .ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് താഴെ രാവും പകലും പരസ്യമായി പ്രാഥമിക കാര്യങ്ങൾ നടത്തുന്നതിനുള്ള് സൗകര്യം,24 മണിക്കൂറും പരസ്യമായി മദ്യപിക്കുന്നതിനുള്ള സൗകര്യം.,ഇരുട്ടിന്റെ മറവിൽ അനാശാസ്യം നടത്തുന്നതിനുള്ള സൗകര്യം,.തുരുമ്പെടുത്ത വാഹനങ്ങൾ സൂക്ഷിക്കവാനുള്ള് സൗകര്യം,
പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുവാനുള്ള സൗകര്യം എന്നിവ തുടരുന്നത് ചാലക്കുടിക്ക് അപമാനം ആണെന്നും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ എടുക്കണമെന്നുമാണ്
എയ്ഡ്സ് എയ്ഡ് സെന്റർ ഡയറക്‌ടർ ജയൻ ജോസഫ് പട്ടത്ത് ആവശ്യപ്പെട്ടത്
Follow us on :
More in Related News
Please select your location.