Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണം; പ്രമേയവുമായി യുഎൻ

19 Sep 2024 14:20 IST

Shafeek cn

Share News :

വാഷിങ്ടൻ: പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എൻ. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്. 14നെതിരെ 124 വോട്ടുകൾക്കാണ് പ്രമേയം പാസായത്. 43 രാജ്യങ്ങളാണ് വിട്ടുനിന്നത്. വോട്ടെടുപ്പിൽനിന്ന് ഇന്ത്യയും വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുണ്ട്. പ്രമേയത്തെ എതിർക്കുന്നവരിൽ ഇസ്രയേലും യുഎസും ഉണ്ട്.


‘‘രാജ്യാന്തര നിയമം ആവർത്തിച്ച് ലംഘിക്കപ്പെടുമ്പോൾ രാജ്യാന്തര സമൂഹത്തിനു തിരിഞ്ഞുനിൽക്കാൻ കഴിയില്ല. ഉടനടി നടപടിയെടുക്കണം. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണ്’’ – യുഎന്നിലെ പലസ്തീൻ പ്രതിനിധി പ്രസംഗത്തിൽ പറഞ്ഞു, ഇസ്രയേലിന്റെ നടപടികളെ തകർക്കാൻ രൂപകൽപന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിത നീക്കം എന്നാണ് യുഎന്നിൽ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞത്. പ്രമേയം സമാധാനത്തിനു സംഭാവന നൽകില്ല. പകരം മേഖലയിലെ സംഘർഷങ്ങൾ വർധിപ്പുമെന്നായിരുന്നു യുഎസിന്റെ അഭിപ്രായം.


പരമാവധി 12 മാസത്തിനുള്ളിൽ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ഗാസയി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 20 പ​ല​സ്തീ​നി​ക​ൾ കൂടി കൊ​ല്ല​പ്പെ​ട്ടു. 54 പേ​ർ​ക്ക് പ​രു​ക്കേ​റ്റു. ഇ​തു​വ​രെ ഗാസ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളുടെ എണ്ണം 41,272 ആ​യി. 95,551 പേ​ർ​ക്ക് പ​രു​ക്കേ​റ്റു. റ​ഫ​യി​ൽ​നി​ന്ന് നാ​ല് മൃ​ത​ദേ​ഹം കൂ​ടി ല​ഭി​ച്ച​താ​യി ​ഗാസ സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.

Follow us on :

More in Related News