Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം സാജിത, ഹസ്സൻ നെടിയനാട്, ഫിറോസ് ബാബു, അഷ്റഫ് പാലപ്പെട്ടി എന്നിവർക്ക് ഇശൽ രചന കലാ സാഹിത്യ വേദി പുരസ്കാരങ്ങൾ

21 May 2024 23:27 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: മാപ്പിള കലാ സാഹിത്യമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഇശൽ രചന കലാ സാഹിത്യ വേദി നൽകുന്ന മൂന്നാമത് വി.എം കുട്ടി,യു.കെ.അബൂസഹ് ല സ്മാരക പുരസ്കാരങ്ങളും പ്രഥമ വിളയിൽ ഫസീല സ്മാരക പുരസ്കാരവും പ്രഖ്യാപിച്ചു. വി.എം കുട്ടി സ്മാരക പുരസ്കാരത്തിന് ഗായിക മുക്കം സാജിദ , യു.കെ.അബൂസഹ് ല

സ്മാരക പുരസ്കാരത്തിന് മാപ്പിള കവി ഹസ്സൻ നെടിയനാട്, വിളയിൽ ഫസീല സ്മാരക പുരസ്കാരത്തിന് ഗായകൻ ഫിറോസ് ബാബു എന്നിവർ അർഹരായി.ക്വിസ്സപ്പാട്ട് മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള മുള്ളൂർക്കര സി.വി ഹംസ മൗലവി സ്മാരക പുരസ്കാരത്തിന് കാഥികനും സൂഫി കവിയുമായ അഷ്റഫ് പാലപ്പെട്ടി അർഹനായി.ക്യാഷ് അവാർഡും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ജൂൺ 1 ന് കൊണ്ടോട്ടിയിൽ നടക്കുന്ന ഇശൽ രചന കലാ സാഹിത്യ വേദി രചനോത്സവം -2024 പരിപാടിയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന്

സംഘാടകരായ യു.കെ. അബ്ദുസ്സലാം, അഷ്റഫ് പുളിക്കൽ,ശിഹാബ് കാരാപറമ്പ് ,പി.വി.ഹസീബ് റഹ്മാൻ,ഹമീദ് ആദൃശ്ശേരി, സാബി തെക്കേപുറം എന്നിവർ അറിയിച്ചു.

ചടങ്ങിൽ മാപ്പിളപ്പാട്ട് രചനമൽസരങ്ങൾ, കവിയരങ്ങ്,അനുസ്മരണം,ഒപ്പന,ഇശൽ

നൈറ്റ് എന്നിവയും നടക്കും.

Follow us on :

More in Related News