Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 11:59 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിങ്ങിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സമൂഹത്തിൽ രക്തത്തിന്റെ ആവശ്യകത നിറവേറ്റുകയും, ജീവൻ രക്ഷിക്കുകയുമാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
രക്തദാന ക്യാമ്പ് 2026 ഏപ്രിൽ 4-ാം തീയതി ശനിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ നടത്തപ്പെടും.
ഷറട്ടൺ ഹോട്ടലിനു സമീപം മലയാളം വിഭാഗം ഹാളിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രക്തദാനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/um891YFs9E8YgVqE6
കൂടുതൽ വിവരങ്ങൾക്ക്: കൃഷ്ണേന്ദ്രു എസ്. – 97882245, സബിത സി. എസ്. – 91460220 എന്നിവരുമായി ബന്ധപ്പെടുക.
സന്നദ്ധരായ എല്ലാവരും ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കുചേർന്ന് ജീവൻ രക്ഷിക്കാൻ കൈകോർക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.