Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ എസ് എൽ ഒരു ചടങ്ങാകുന്നുവോ...?

06 May 2024 13:16 IST

Saifuddin Rocky

Share News :

ത്താമത് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങിയപ്പോൾ മുംബൈ സിറ്റി എഫ് സി ജേതാക്കളായി. പാരമ്പര്യവൈരികളായ മോഹൻബഗാൻ സൂപ്പർ ജയന്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിക്കൊണ്ട് കിരീടം ചൂടുമ്പോൾ ഒരു മധുരപ്രതികാരത്തിന്റെ പകവീട്ടൽ കൂടിയായി അത് മാറി . കഴിഞ്ഞ തവണ ഇതേ ടീമിനോടാണ് മുംബൈക്കാർ അവസാനം തോൽവി വഴങ്ങുന്നത് .


ഇത്തവണത്തെ ഐ എസ് എൽ പൊതുവെ തണുപ്പൻ മട്ടിലാണ് നടന്നതെങ്കിലും മുംബൈ സിറ്റിയും മോഹൻബഗാനും ഒത്ത പ്രൊഫഷണലിസം ചോരാതെ കാത്തു സൂക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. അതിന്റെ ഫലമാണ് അവർക്ക് ലഭിച്ചതും. കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും മുൻപൊന്നുമില്ലാത്ത വിധം കെട്ടുറപ്പ് നേടാനായിട്ടുണ്ട്.

ചാമ്പ്യൻമാർ മുംബൈ സിറ്റി ആണെങ്കിലും ഐ എസ് എൽ ഷീൽഡ് ബഗാന് തന്നെ. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന കൊൽക്കത്തക്കാർക്ക് ജയിക്കാൻ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളാണ് ഐലന്റുകാർ അടിച്ചു കയറ്റിയത്.


പ്രധാന അവാർഡുകൾ :-


ഐ എസ് എൽ ഷീൽഡ് ജയം -മോഹൻബഗാൻ


കപ്പ്‌ ജയം - മുംബൈ സിറ്റി എഫ് സി


ഗോൾഡൻ ബോൾ - ഡിമിത്രിയോസ് പെട്രാറ്റോസ് -മോഹൻ ബഗാൻ


ഗോൾഡൻ ബൂട്ട് - ഡിമിത്രിയോസ് ഡയമന്റാകോസ് -കേരള ബ്ലാസ്റ്റേഴ്‌സ്


ഗോൾഡൻ ഗ്ലൗ - ഫുർബാ ലാചെൻപ -മുംബൈ സിറ്റി


എമേർജിങ് പ്ലെയർ - വിക്രം പ്രതാപ് സിംഗ് (മുംബൈ സിറ്റി )


ജേതാക്കളെ തീരുമാനിച്ചു, അവാർഡുകളും നൽകപ്പെട്ടു... പശ്ചാത്തലത്തിൽ ഇന്ത്യൻ ഫുട്ബോൾ ഈ അടുത്ത കാലത്ത് നേരിടാത്ത ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചടങ്ങിനപ്പുറം ഇന്ത്യൻ സൂപ്പർ ലീഗിന് ഉത്തരവാദിത്തങ്ങൾ കൂടുകയല്ലേ വേണ്ടത്?. രാജ്യത്തെ ഫുട്ബാൾ വളർച്ചയ്ക്ക് എന്ത് നൽകുന്നു എന്ന ചോദ്യത്തിന് ഉത്തരം പിറക്കാൻ കഴിയുന്നതാവണം ഇനിയുള്ള ലീഗ്, കപ്പ് മത്സരങ്ങൾ. ഒരു സുനിൽ ചേത്രിക്ക് ശേഷം ഇന്ത്യക്ക് ഒരു ഫിനിഷർ ഇല്ല എന്നത് നമ്മൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മികച്ച കളിക്കാരനും ഗോൾ വേട്ടക്കാരനും വിദേശികളാകുന്നത് തന്നെ ഇതിൽ നിന്ന് കര കയറാനായിട്ടില്ലെന്നതിന് തെളിവാണ്. എങ്കിലും. കാത്തിരിക്കാം നമുക്ക്, അടുത്ത സീസണ് വേണ്ടി....!അല്ലാതെന്ത് ചെയ്യാനാ ല്ലേ...?


Follow us on :

More in Related News