Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 19:52 IST
Share News :
സലാല: സലാലയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും വടകര നിയോജക മണ്ഡലം യുഡിഎഫ് കൺവീനറുമായ കോട്ടയിൽ രാധാകൃഷ്ണനും എടച്ചേരി പഞ്ചായത്ത് മെമ്പർ ബാബു എന്നിവർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഐഒസി ട്രഷറർ ഷജിൽ മണി പേരാവൂർ എന്നിവർ ഇരുവരെയും ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താറിന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ജോയിന്റ് സെക്രട്ടറി ഹാശിം കോട്ടക്കൽ, ഐഒസി സെക്രട്ടറി ദീപ ബെന്നി, ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന നന്ദി പ്രസംഗത്തിൽ ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് കോട്ടയിൽ രാധാകൃഷ്ണൻ വിശദമായി സംസാരിച്ചു. നമ്മുടെ നാടിന്റെ പുനർ നിർമിതിയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ കുറിച് സംസാരിച്ച അദ്ദേഹം പ്രവാസികൾക്കു നമ്മുടെ നാട് ആ ബഹുമാനം എന്നും നൽകും എന്ന് സൂചിപ്പിച്ചു.
കോൺഗ്രസ് അതിന്റെ ചരിത്രപരമായ പ്രാധാന്യം മുറുകെ പിടിക്കുന്നതിനോടൊപ്പം പുതിയ രാഷ്ട്രീയ പ്രവർത്തന സാഹചര്യം മനസിലാക്കി മുന്നോട്ടു പോകുമ്പോൾ പ്രവാസികൾക്ക് നവ മാധ്യമങ്ങൾ വഴി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് സംസാരിച്ച മോത്തി ഐഒസി ഒരുക്കിയ സ്നേഹ സ്വീകരണത്തിന് നന്ദി പറഞ്ഞു.
ഐഒസി കേരള ചാപ്റ്റർ സെക്രട്ടറി അബ്‌ദുള്ള സ്വാഗതം പറഞ്ഞ പരിപാടിക്ക് വൈസ് പ്രസിഡന്റ് ശ്യാം മോഹൻ നന്ദി പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.