Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 00:53 IST
Share News :
മസ്‌കറ്റ്: ഗോൾഡൻ ജൂബിലി ആഘോഷത്തിൻറ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. 1975ൽ 135 കുട്ടികളുമായി ആരംഭിച്ച ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ ഇന്ന് 9,200ലധികം വിദ്യാർഥികളാണ് ഉള്ളത്.
SM@50 എന്നപേരിൽ നടക്കുന്ന പരിപാടിയിൽ സ്ഥാപനത്തിൻറെ കഴിഞ്ഞ കാലത്തെ നേട്ടങ്ങളെ ആഘോഷിക്കുകയും ഭാവിയെ ശാക്തീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. 2024 ഏപ്രിൽ മുതൽ അടുത്ത വർഷം മാർച്ചുവരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ സംഗീതം, നൃത്തം, സാംസ്‌കാരിക പരിപടികൾ എന്നിവയുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, സ്‌കൂളിൻറെ മഹത്തായ പാരമ്പര്യം, ഒമാൻറെ സംസ്‌കാരം എന്നിവ പ്രതിഫലിപ്പുക്കുന്നതായിരിക്കും പരിപാടികൾ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലുള്ള സ്‌കുളിൻറെ വിജയവും മുന്നേറ്റവും ഭാവിയിലേക്ക് ശുഭാപ്തിവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നേറാനുള്ള കരുത്ത് നൽകുന്നുണ്ടെന്ന് മാനേജ്‌മെൻറ് ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.