Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 11:54 IST
Share News :
കോഴിക്കോട്: സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ
സൈക്യാട്രിക് സൊസൈറ്റിയുടെ 41-ാം സംസ്ഥാന ഇന്ത്യൻ സമ്മേളനം സിസ്കോൺ-25 (വെള്ളി) മുതൽ 24 വരെ ഹോട്ടൽ ടിയാരയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് സൈക്യാട്രിക് ഗിൽഡാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 300 പങ്കെടുക്കും. രാജ്യത്തെ സമ്മേളനത്തിൽ ഡോക്ടർമാർ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുമായി മുന്നോറോളം പിജി വിദ്യാർഥികളും സമ്മേളനത്തിനെത്തും. ഇന്ന് (വെള്ളി) രാവിലെ 10ന് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കായി തൊഴിലുമായി ബന്ധപ്പെട്ട കുറയ്ക്കാൻ കടുത്ത സമ്മർദവും മാനസിക പിരിമുറുക്കവും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. കോഴിക്കോട് ഗവ. മെഡിക്കൽ ഹാളിൽ കോളജിലെ ഐഎംസിഎച്ച് കോംപ്ലക്‌സിലെ കാവേരി നടക്കുന്ന പരിപാടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെജി സജീത് കുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർഥികൾക്കായി സൈക്യാട്രിയിൽ ക്വിസ് മൽസരവും ഹൗസ് പരിപാടി സർജൻമാർക്കായി സൈക്യാട്രി ഗോൾഡ് മെഡൽ പരീക്ഷയും നടത്തും. വൈകിട്ട് 6.30ന് ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ സംഘടിപ്പിക്കും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. മോഹൻ സുന്ദരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന
ശനിയാഴ്ച്ച രാവിലെ 10.40ന് സമ്മേളനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. മോഹൻ സുന്ദരം അധ്യക്ഷത വഹിക്കും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ദേശീയ വൈസ് പ്രസിഡൻ്റ് ഡോ. ടിഎസ്എസ് റാവു മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. സംസ്ഥാനത്തെ മുതിർന്ന സൈക്യാട്രിസ്റ്റിന് സമഗ്രസംഭാവനക്കുള്ള എറണാകുളം സൈക്യാട്രിക് സൊസൈറ്റിയുടെ ഒറേഷൻ പുരസ്കാരവും യുവ സൈക്യാട്രിസ്റ്റിനുള്ള പുരസ്ക്‌കാരവും ചടങ്ങിൽ സമ്മാനിക്കും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിൻ്റെ ഈ മാധ്യമ പുരസ്‌കാരവും സമ്മാനിക്കും. വർഷത്തെ
മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കുന്നതിലെ പ്രായാഗിക ബുദ്ധിമുട്ടും വെല്ലുവിളികളും എന്ന വിഷയത്തിൽ രാജ്യാന്തര സിംപോസിയവും സംഘടിപ്പിക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സൈക്യാട്രിസ്റ്റുകളും സിംപോസിയത്തിൽ പങ്കെടുക്കും. വൈകിട്ട് 4ന് ഇന്ത്യൻ സൈക്യാട്രിക് നിയമവിദഗ്‌ധരും സൊസൈറ്റി സംസ്ഥാന കൗൺസിൽ യോഗം നടക്കും. സംഘടനാ കാര്യ ങ്ങളെ കുറിച്ച് വിശദമായ ചർച്ചകളും അവലോകനങ്ങളും യോഗത്തിൽ നട ക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച്ച രാവിലെ 8.30ന് പിജി വിദ്യാർഥികൾ മാനസികാരാഗ്യവുമായി ബന്ധപ്പെട്ട് അമ്പതോളം പോസ്റ്ററുകൾ അവതരിപ്പിക്കും. മികച്ച പോസ്റ്ററിന് അവാർഡും നൽകും. ഉച്ചയ്ക്ക് 12.20ന് സമാപന സമ്മേളനം പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. വിവി മോഹൻചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മാനസികാരാഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ മൂന്നു ദിവസങ്ങളിലായി അറുപതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യം, ചികിത്സയിൽ മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ആധുനിക രോഗനിർണയ സംവിധാനങ്ങൾ, മാനസിക രോഗങ്ങളിൽ ജനിതകശാസ്ത്ര ഗവേഷണങ്ങളിലൂടെ ലഭ്യമായ പുതിയ അറിവുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകളും നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 30 സ്റ്റാളുകളും ഒരുക്കും.
സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. മോഹൻ സുന്ദരം, സംസ്ഥാന സെക്രട്ടറി ഡോ. അനീസ് അലി, സംഘാടക സമിതി ചെയർമാൻ ഡോ. സാബു റഹിമാൻ, സംഘാടക സമിതി സെക്രട്ടറി ഡോ.രാജ്‌മോഹൻ വേലായുധൻ, കാലിക്കറ്റ് സൈക്യാട്രിക് ഗിൽഡ് പ്രസിഡന്റ് ഡോ. സുഷിൽ കെ, ഗിൽഡ് സെക്രട്ടറി ഡോ. ദയാൽ നാരായൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.