Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 18:54 IST
Share News :
മസ്‌കറ്റ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ചു നടന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ഹാൻഡ് ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയ ഇന്ത്യൻ സ്കൂൾ അൽ സീബ് ടീമിലെ അംഗങ്ങളെയും കോച്ചിനെയും കായിക അധ്യാപകരെയും ഇൻകാസ് ഒമാൻ അനുമോദിച്ചു. അൽ കുവൈറിലെ ഇന്റർസിറ്റി ഹോട്ടലിൽ വച്ചു നടത്തിയ അനുമോദനച്ചടങ്ങിൽ കുട്ടികൾക്കും കായിക അധ്യാപകർക്കും മൊമെന്റോ നൽകി ആദരിച്ചു.
ഫൈനലിൽ ഇഞ്ചോടിച്ചു പോരാട്ടത്തിൽ ഉത്തർപ്രദേശ് സ്കൂളിനോട് ഒരു ഗോളിനാണ് സീബ് ഇന്ത്യൻ സ്കൂൾ തോൽവി സമ്മതിച്ചത്. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള സിബിഎസ്ഇ സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ കടുത്ത മത്സരങ്ങളെ മറികടന്ന് അവിശ്വസനീയ നേട്ടം കൈവരിച്ച അൽ സീബ് ഇന്ത്യൻ സ്കൂളിന്റെ നേട്ടം, ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും പ്രചോദനം ആണെന്നും ഇനിയും വലിയ വിജയങ്ങൾ നേടുവാൻ സാധിക്കട്ടെയെന്നും ഇൻകാസ് ഒമാൻ നേതാക്കൾ ആശംസിച്ചു.
ടീം ക്യാപ്റ്റൻ ജിബിൻ ജിജി, കോച്ച് ടോണി തോമസ്, ജിതിൻ ടി എന്നിവരടക്കം മുഴുവൻ ടീം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ജോലി സംബന്ധമായി ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇൻകാസ് നേതാവ് റഷീദ് എറണാകുളത്തിന് ചടങ്ങിൽ വച്ച് മൊമെന്റോ നൽകി ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു.
ഇൻകാസ് നേതാക്കളായ കുമ്പളത്ത് ശങ്കരപ്പിള്ള, എൻ.ഒ ഉമ്മൻ, എസ്. പി നായർ, മാത്യു മെഴുവേലി, മണികണ്ഠൻ കോതോട്ട്, നിയാസ് ചെണ്ടയാട്, അഡ്വ. എം കെ പ്രസാദ്, സജി ചങ്ങനാശ്ശേരി, റിസ്വിൻ ഹനീഫ്, അജോ കട്ടപ്പന, ജോർജ്ജ് വർഗ്ഗീസ്, കിഫിൽ ഇക്ബാൽ, തോമസ് മാത്യു, ജിജി, അനു മലമണ്ണേൽ, രാജേഷ്, റഷീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.