Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ 2023-ൽ 595 പേർ മരിക്കുകയും 1037 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

08 Aug 2024 04:10 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ 2023-ൽ റിപ്പോർട്ട് ചെയ്ത 1009 റോഡപകടങ്ങളിൽ 595 പേർ മരിക്കുകയും 1037 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ അപകടങ്ങൾക്ക് പ്രധാന കാരണം അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിങ്ങും ആണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രം പറയുന്നു.

304 മരണങ്ങൾ അമിതവേഗത മൂലമാണ് സംഭവിച്ചത്. അശ്രദ്ധ 103 മരണത്തിനും ഓവർടേക്കിങ് 48 മരണത്തിനും കാരണമായി. വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാത്തത് 35 മരണത്തിനും റോഡുകളിലെ മോശം അവസ്ഥ 80 മരണത്തിനും കാരണമായി. മദ്യപിച്ച് വാഹനം ഓടിച്ചത് 41 അപകടത്തിന് കാരണമായി. ഇതിൽ നാല് പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഓവർടേക്കിങ്ങിൽ 98 പേർക്കും വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാത്തതിൽ 160 പേർക്കും റോഡിലെ മോശം പ്രവർത്തനങ്ങൾ കാരണം 418 പേർക്കും പരുക്കേറ്റതായി റിപ്പോർട്ട് പറയുന്നു.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News