Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 18:21 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തനം
കൂടുതൽ അംഗങ്ങളെ
ഉൾപ്പെടുത്തി വിപുലീകരിക്കുന്നു.
വീട്ടുകാർ നൽകേണ്ടയൂസർഫീ
50/- രൂപയായി നിശ്ചയിച്ച തീരുമാനം സെപ്റ്റംബർ1 മുതൽ നടപ്പിലാക്കും.
നഗരസഭകളിൽ യൂസർ ഫീ 50/- രൂപയാക്കി സർക്കാർ നേരത്തെ നിശ്ചയിക്കുകയും,
ഈ വർഷത്തെ ബജറ്റിൽ 50 /- രൂപയാക്കാനുള്ളതിരുമാനം
കൗൺസിൽ അംഗികരിക്കുകയും ചെയ്തിരുന്നുവെങ്കിലും
ഇതുവരെ നടപ്പിലാക്കിയിട്ടില്ലായിരുന്നു.
നിലവിൽ 50 ഹരിത കർമ്മ സേന അംഗങ്ങളാണ് നഗരസഭയിൽ, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതും,
ഇതിൽ വേർതിരിക്കാവുന്ന വ വേർതിരിച്ച് വിൽക്കുകയും അല്ലാത്തവ നഗരസഭ പൈസ കൊടുത്ത് കയറ്റി അയക്കുന്നതും.
നിലവിൽ പ്ലാസ്റ്റികിന് പുറമെ,തുണി, കുപ്പിചില്ല്, ചെരുപ്പ്,
തെർമോക്കോൾ മരുന്ന് സ്ട്രിപ്പ്, ഇ-വേയ്സ്റ്റ്, ഹസാഡസ് വേയ്സ്റ്റ്
എന്നീ മാലിന്യങ്ങൾ ഹരിതകർമ്മസേന
ശേഖരിക്കുന്നുണ്ട്.
മാസത്തിൽ ഒന്നാം തിയ്യതി മുതൽ 30-ാം തിയ്യതി വരെ
1 മുതൽ 30 വരെ വാർഡുകളിൽ ക്രമമായും,
31 മുതൽ 36 വരെയുള്ള വാർഡുകളിൽ ഇതിനിടയിൽ
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങളിലും
കൃത്യമായി വീടുകളിൽ ഹരിതകർമ്മസേന എത്തും.
വീടുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ അന്നേ ദിവസം തന്നെ
നഗരസഭയുടെ MCF-ൽ എത്തിക്കും.
പൂർണ്ണമായ്യം തരംതിരിയാത്ത മാലിന്യങ്ങൾ MCF ൽ ഇവർ തരം തിരിയും.ഇതിൽ ബാക്കി വരുന്നവ റിജക്ഷനായി മാറുകയും,
ഇത് നഗരസഭ പണം കൊടുത്ത് ഏജൻസികൾ കൊണ്ടു പോവുകയും ചെയ്യുന്നു.ഇൻഡോർ സ്റ്റേഡിയത്തിന് പുറകിലുള്ളMCF ലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നതും തരം തിരിക്കുന്നതും, കയറ്റിഅയക്കുന്നതും.
പോട്ട പ്രദേശത്തെ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ,
പോട്ട മിനി മാർക്കറ്റിന് പുറകിലുള്ള നഗരസഭ കെട്ടിടത്തിൽ ശേഖരിക്കുന്നതിനുള്ള നടപടിയും കൗൺസിൽ സ്വീകരിച്ചിട്ടുണ്ട്.
ഇതു കൂടാതെ
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആഴ്ചയിൽ 2 തവണ ഹരിതകർമ്മസേന എത്തി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.
സ്ഥാപനങ്ങളുടെ യൂസർഫീ മാസം 100/- രൂപയാണ്.
നിലവിൽ യൂസർഫീ ഇനത്തിൽ കളക്ട് ചെയ്യുന്ന തുക മാത്രം ഭാഗം വെച്ചാണ് ഹരിതകർമ്മ സേനാ അംഗങ്ങൾക്ക് പല തദ്ദേശസ്ഥാപനങ്ങളും വേതനം നൽകി വരുന്നത് എങ്കിലും,
ചാലക്കുടിയിൽ നഗരസഭ കൗൺസിൽ നിശ്ചയിച്ച 600/- രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ്, ഇവിടെവേതനം നൽകി വരുന്നത്.
ശേഖരിക്കുന്ന
പ്ലാസ്റ്റിക് മാലിന്യങ്ങൾ
പുനരുപയോഗം ചെയ്യുന്നതിനായ്
മിഷനറി ഉപയോഗിച്ച്
തരംതിരിച്ച് പൊടിക്കുന്നത്
ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായ് സ്ഥാപിച്ചിട്ടുള്ള RRF കേന്ദ്രത്തിൻ്റെ പ്രവർത്തനം ആരംഭിക്കും.
ക്രിമിറ്റോറിയത്തിന്
പുറകിൽ സ്ഥാപിച്ചിട്ടുള്ള RRF കേന്ദ്രത്തിൽ, മിഷിനറികൾ
എല്ലാം എത്തി കഴിഞ്ഞു., വൈദ്യുതി കണ്കഷനും ലഭിച്ചു.
ഫയർ NOC കൂടി ലഭിക്കുന്നതോടെ
RRF ൻ്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
ഹരിതകർമ്മസേനയുടെ പ്രവർത്തനം
വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായ്
കൂടുതൽ അംഗങ്ങളെ ഇതിൽ
ഉൾപ്പെടുത്താനും
കൗൺസിൽതീരുമാനിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.