Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളാപ്പളളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി

12 Mar 2026 12:11 IST

CN Remya

Share News :

കോട്ടയം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ഹൈക്കോടതിയുടെ ആണീ തീരുമാനം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ബോർഡ് മെമ്പർമാരേയും അയോഗ്യരാക്കിയിട്ടുണ്ട്. എസ്എനഡിപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.

കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

നിലവിലെ ഭാരവാഹികൾ 2014 മുതൽ ഐജി രജിസ്‌ട്രേഷന് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് കൊടുത്തിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ്‌മെന്റ് കൊടുത്തിട്ടില്ലെങ്കിൽ നടപടി എടുക്കാവുന്നതാണ്. എന്നാൽ, എസ്എൻഡിപി യോഗം സർക്കാരിനെ സമീപിക്കുകയും ഫൈൻ അടക്കുകയും ചെയ്തു. ഇതോടെ, യോഗത്തിന് സർക്കാർ മാപ്പു നൽകുകയും തുടരാൻ അനുവദിക്കുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്താണ് അന്തരിച്ച എഴുത്തുകാരൻ എം.കെ. സാനുവും എസ്എൻഡിപി യോഗം സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ കൊടുത്തത്. കമ്പനി നിയമപ്രകാരം കമ്പനികൾക്കു മാത്രമേ ഇത്തരം പിഴവുകളിൽ മാപ്പു കൊടുക്കാനാവൂ എന്നും വ്യക്തികൾക്ക് മാപ്പു കൊടുക്കാൻ സർക്കാരിനു സാധിക്കില്ലെന്നും ഇവർ കോടതിയിൽ വാദിച്ചു.

Follow us on :

More in Related News