Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 10:35 IST
Share News :
ഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ ഇമ എന്ന കൂട്ടായ്മയുടെ ആദ്യത്തെ ജനറൽ ബോഡിയും, ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ പത്താം തരത്തിലും, പ്ലസ് ടുവിനും ഉന്നതവിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
ഇബ്രി വുമൺസ് ഹാളിൽ നടന്ന പ്രോഗ്രാമിൽ പ്രസിഡൻ്റ് ജമാൽ ഹസൻ അദ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ: ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി ഇമയുടെ ഉദ്ദേശ്യ ലക്ഷങ്ങളെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി ജോസഫ് മൈക്കിൾ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടർന്ന് ട്രഷറർ സുനിൽകുമാർ കണക്ക് അവതരിപ്പിച്ചു.
കൂടാതെ ഡോ: അപർണ, ഷൈഫ , അരുൺ എന്നിവർ നേതൃത്വം നൽകിയ വിനോദ പരിപാടികളും നടന്നു. കൂട്ടത്തിൽ ഇബ്രി ഇമ യുടെ ഐ ഡി കാർഡ് വിതരണം ഡോ: ഉഷാറാണി മുഹമ്മദ് ഷബീറിനും, അജിത സുബ്രമണ്യത്തിനും നൽകി ഉത്ഘാടനം ചെയ്തു.
പത്താം തരത്തിൽ ഫറ ഷംസുദ്ധീൻ, സഫ മർയം, സഹാന പുതുകുടി എന്നിവർക്ക് ഇബ്രി ഗ്രാൻ്റ് ഹൈപ്പർ മാർകറ്റ് മാനേജർ ഷമീറും, പ്ലസ്ടുവിൽ മിലൻ കൃഷ്ണ, ചേതൻ കൻഹ അനിൽ, ദേവിക സന്തോഷ് എന്നിവർക്ക് ഇബ്രി മക്ക ഹൈപ്പർ മാർക്കറ്റ് മാനേജർ റാഷിദ് ഉമറും ഉപഹാരം നൽകി.
ഡോ: ജമാൽ സ്വാഗതം പറഞ്ഞു. നിതിൻ പ്രകാഷ്, മുഹമ്മദ് നിയാസ്, യോഗേഷ് എന്നിവർ നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.