Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃത വിൽപ്പനക്കാരൻ അറസ്റ്റിൽ

06 Mar 2025 19:19 IST

WILSON MECHERY

Share News :

പുളിയിലപ്പാറ:

പുളിയിലപ്പാറ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വർഷങ്ങളായി വൻ തോതിൽ മദ്യം വിൽപ്പന നടത്തി വന്നിരുന്ന ചാലക്കുടി പുളിയിലപ്പാറ സ്വദേശി പാറശ്ശേരി വീട്ടിൽ ഷിജുവിനെ ( 50 വയസ്സ് ) അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 6 ലിറ്റർ മദ്യവുമായി ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി.യു വും പാർട്ടിയും ചേർന്ന് പിടികൂടി . വർഷങ്ങളായി ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി വന്നിരുന്ന മൂട്ട ഷിജുവിന് അതിരപ്പിള്ളി പോലീസിൽ അടിപിടി കേസുകൾ ഉൾപ്പെടെ നിലവിലുണ്ട് . പുളിയിലപ്പാറ മേഖല കേന്ദ്രീകരിച്ച് 1500 രൂപ മുതൽ 2000 രൂപക്ക് വരെ വളരെ കൂടിയ വിലക്കാണ് മദ്യ വിൽപ്പന നടത്തി വന്നിരുന്നത് . പുളിയിലപ്പാറ മേഖലയിലെ അനധികൃത മദ്യവിൽപന മൂലം മദ്യത്തിന് അടിമകളായി മാറിയ ആദിവാസി സമൂഹം കടുത്ത മദ്യപാനാസക്തിക്കും അതുവഴി വൻ കടബാധ്യതയിലും ചെന്ന് വീഴുന്ന സാഹചര്യം നിലവിലുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് ശക്തമായ പട്രോളിങ്ങ് തുടരുമെന്നും അനധികൃത മദ്യ-മയക്ക് മരുന്ന് വിൽപ്പന ജനകീയ പിൻതുണയോടെ പൂർണ്ണമായി തുടച്ചു നീക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേസെടുത്ത പാർട്ടിയിൽ AEl (G) ഷാജിp p , ജെയ്സൻ ജോസ് , WCEO പിങ്കി മോഹൻദാസ് , CEO പ്രണേഷ് PP , മുഹമ്മദ് ഷാൻ എന്നിവർ ഉണ്ടായിരുന്നു . ആദിവാസി മേഖല കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംങ്ങ് വരും ദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Follow us on :

More in Related News