Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്റെ ജീവിതത്തിൽ ആരെയും ഞാൻ അപമാനിച്ചിട്ടില്ല: രമേശ് നാരായണൻ

16 Jul 2024 21:30 IST

Enlight News Desk

Share News :

കൊച്ചി: നടൻ ആസിഫ് അലിയുമായി ബന്ധപെട്ട വിഷയത്തിൽ മറുപടിയുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ.  ‌

തന്റെ ജീവിതത്തിൽ ആരെയും താൻ അപമാനിച്ചിട്ടില്ലെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ. ആരെയും അപമാനിക്കാൻ ഉദ്ദേശമില്ല. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാളാണ്. ജീവിതത്തിൽ വിവേചനം കാണിച്ചിട്ടില്ല. തന്റെ പേര് വിളിക്കാൻ വൈകിയതിൽ അസ്വസ്ഥത ഉണ്ടായി. താൻ പോകട്ടേയെന്ന് ചോദിച്ചു

തന്റെ പേരുമാറ്റി സന്തോഷ് നാരായണൻ എന്നാണ് വിളിച്ചത്. വേദിയിൽ ജയരാജ് കൂടി വരണമെന്ന് ഞാൻ ആഗ്രഹിച്ചു. ജയരാജ് വന്നപ്പോഴേക്കും ആസിഫ് അലി പോയി. ആസിഫ് അലിയെ താൻ വിഷ് ചെയ്തു, തോളിൽ തട്ടി.

ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ല. ജയരാജും ആ വേദിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ആസിഫ് അലി വന്നത് പുരസ്കാരം തരാനാണെന്ന് കരുതിയില്ല

Follow us on :

More in Related News