Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 18:23 IST
Share News :
വൈക്കം: മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ നൂറു കണക്കിന് ഓടുകൾ പറന്ന് പോയി. ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ക്ഷേത്ര കലാപീഠം, ചെറുകറിപ്പുര, ഉപദേശക സമിതി ഓഫീസ് എന്നിവയുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്ന് പോയത്. സംഭവ സമയത്ത് ഓഫീസിൽ ജീവനക്കാരും ഭക്തജനങ്ങളും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൻ്റെ മേൽക്കൂര ഭാഗത്ത് ടർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയാണ് മഴവെള്ളം അകത്ത് വീഴാതെ താത്ക്കാലികമായി സംരക്ഷിച്ചത്.
Follow us on :
More in Related News
Please select your location.