Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 21:00 IST
Share News :
കോഴിക്കോട്:
കോഴിക്കോട് ഡി.എം.ഒ പദവിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പുതിയ വഴിത്തിരിവ്. സർക്കാർ ഉത്തരവ് പ്രകാരം സ്ഥാനമൊഴിഞ്ഞ ഡോ. എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡി.എം.ഒ ആയി തിരിച്ചെത്തും. ഡി.എം.ഒ സ്ഥാനത്തിനായുള്ള തർക്കങ്ങൾക്കും, ഓഫീസിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കുമൊടുവിൽ ഹെെക്കോടതിയുടെ താൽകാലിക ഉത്തരവിന്റെ പിൻബലത്തിലാണ് ഡോ. രാജേന്ദ്രൻ പദവിയിൽ തിരിച്ചെത്തുന്നത്.
ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റ ഉത്തരവിനെതിരെ ഡോ. രാജേന്ദ്രൻ ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് താൽകാലിക സ്റ്റേ അനുവദിച്ചത്. ഇതോടെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കാനാണ് സർക്കാർ തീരുമാനം. 2025 ജനുവരി ഒൻപത് വരെ രാജേന്ദ്രന് കോഴിക്കോട് ഡി.എം.ഒ ആയി തുടരാം. ജനുവരി 9 ന് ഹെെകോടതി വീണ്ടും കേസ് പരിഗണിക്കും. ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് ഡോ. എൻ. രാജേന്ദ്രൻ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് ഡോ.ആശാദേവിയും വ്യക്തമാക്കി.
ഡിസംബർ ഒൻപതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റ പട്ടിക പുറത്തിറക്കിയത്. ഡിസംബർ 10 ന് തന്നെ ഡോ.ആശാദേവി ഡി.എം.ഒ യായി ചുമതലയേൽക്കുകയും, ഡോ.രാജേന്ദ്രൻ സ്ഥാനമൊഴിയുകയും ചെയ്തു. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും സ്ഥലംമാറ്റത്തിൽ അനുകൂല ഉത്തരവ് വാങ്ങി ഡോ. രാജേന്ദ്രൻ വീണ്ടും ഡി.എം.ഒ യായി കോഴിക്കോട്ടെത്തി. ഇതോടെ രണ്ട് ഡി.എം.ഒ മാരും ഓഫീസിലെത്തിയത് വാർത്തയായിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് ഉത്തരവിൽ മാറ്റമില്ലെന്നും രാജേന്ദ്രൻ തിരുവനന്തപുരത്ത് ചാർജ് എടുക്കണമെന്നും ഉത്തരവിട്ടു. ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റ ഉത്തരവിനെതിരെ ഡോ. രാജേന്ദ്രൻ, ഡോ.ജയശ്രീ, ഡോ. പിയൂഷ് എന്നിവരാണ് ഹെെക്കോടതിയെ സമീപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.