Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 11:33 IST
Share News :
മസ്കറ്റ് : ഒമാനിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം വാദിയിൽ അകപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി.
പാലക്കാട് തൃത്താല സ്വദേശിയായ ലുബിഷാദും, ലുബിഷാദിന്റെ കുടുംബവും സുഹൃത്തിന്റെ കുടുംബവും അടക്കം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
ബർകയിലെ സൂകിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി സൂക്കിന്റെ ഉള്ളിൽ ഉള്ള ഒരു വാദിയിൽ വാഹനം അകപ്പെടുകയായിരുന്നു.
ലുബിഷാദിന്റെ കുടുംബത്തെ കൂടാതെ സുഹൃത്ത് യൂസഫിന്റെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ലുബിഷാദിന്റെ ഭാര്യ ഷാമില ലുബിഷാദ്, വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന ലുബിഷാദിന്റെസുഹൃത്ത് പാലക്കാട് തൃത്താല സ്വദേശി യൂസഫ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ യൂസഫിന്റെ മാതാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒമാനിലെ മസ്കറ്റ് സീബിൽ സൈക്കിൾ ഷോപ് നടത്തുകയായിരുന്നു പാലക്കാട് സ്വദേശി ലുബിഷാദ്. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത് നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം പോലും കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ലുബിഷാദും മക്കളും അടക്കം 6 പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. കണ്ടെത്തിയ മൃതാദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പുരോഗമിക്കുന്നതായി കെഎംസിസി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളൂ
Follow us on :
Tags:
More in Related News
Please select your location.