Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 20:25 IST
Share News :
കുന്ദമംഗലം: സംഘടനയുടെ അടിത്തറ പാകിയ മുൻകാല പ്രവർത്തകരുടെ അനുഭവങ്ങൾ കേട്ടും അവരുടെ അനുഗ്രഹം തേടിയും കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. വി.കെ. സജീവൻ പങ്കെടുത്ത പൂർവ്വകാല പ്രവർത്തക സംഗമം ശ്രദ്ധേയമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രതിസന്ധികളിൽ പോലും സംഘടനയുടെ വേരുകൾ ഉറപ്പിച്ച പ്രവർത്തകർ പങ്കുവെച്ച ഓർമ്മകളും അനുഭവങ്ങളും സംഗമത്തെ വികാരഭരിതമാക്കി.
“മുൻകാല പ്രവർത്തകരുടെ ത്യാഗവും നിശ്ചയദാർഢ്യവുമാണ് ഇന്നത്തെ വളർച്ചയുടെ അടിത്തറ. അവരുടെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് വലിയ പാഠമാണ്,” എന്ന് സജീവൻ പറഞ്ഞു. പഴയ പോരാളികളുടെ ഓർമ്മകളും പുതുതലമുറയുടെ ആവേശവും ചേർന്ന സംഗമം കുന്ദമംഗലത്തെ രാഷ്ട്രീയാന്തരീക്ഷത്തിന് പുതിയ ഉണർവ് പകർന്നു. തിങ്കളാഴ്ച ഉച്ചയോടെ കാരന്തൂരിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മണ്ഡല പര്യടനത്തിന്റെ ഭാഗമായി രാവിലെ പൂവാട്ടുപറമ്പിലെ ഹാപ്പി ജാം ഫാക്ടറിയിലും മൊണ്ടാന എസ്റ്റേറ്റിലെ മലബാർ ഗ്രൂപ്പ് ഓഫീസിലും സ്ഥാനാർഥി സന്ദർശനം നടത്തി. തൊഴിലാളികളുമായും വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
ടി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. ഹരിദാസ് പൊക്കിണാരി, സുധീർ, ചക്രായുധൻ, മഞ്ജു നാഥ്, ടി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.