Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.

18 Jan 2025 18:25 IST

WILSON MECHERY

Share News :

മാള: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മാള ചക്കാട്ടിക്കുന്ന സ്വദേശി കരിംഭായി എന്നറിയപ്പെടുന്ന കോനാട്ട് വീട്ടിൽ ജിതേഷ് (26 വയസ്സ്) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 2024 ജൂണ്‍ മാസത്തിൽ കാപ്പ ചുമത്തി ടിയാനെ 1 വർഷത്തേയക്ക് തൃശൂർ റവന്യു ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടിരുന്നു. ടി ഉത്തരവ് ജിതേഷ് ലംഘിച്ച് ചക്കാട്ടിക്കുന്ന് പരിസരത്ത് എത്തുകയും, ആയതിന് മാള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ടിയാനെതിരെ കേസ്സെടുക്കുകയും ചെയ്തിട്ടുള്ളതാണ്. 2024 വര്‍ഷം മാള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമ കേസ്സും, 2021 വര്‍ഷം മാള പോലീസ് പരിധിയില്‍ കട കുത്തി പൊളിച്ച് 21 കിലോ ജാതിക്ക മോഷിടിച്ച കേസ്സും, 2021, 2022, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ 5 അടിപിടി കേസ്സുകളും, 2020 വര്‍ഷം വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസ്സും തുടങ്ങിയ 8 ഓളം കേസ്സുകളിൽ ജിതേഷ് പ്രതിയാണ് കോടതിയില്‍ ഹാജരാകിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഇരിഞ്ഞാലക്കുട സബ്ബ് ജയിലിലേയ്ക്ക് അയച്ചു

Follow us on :

More in Related News