Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 06:58 IST
Share News :
തിരുവനന്തപുരം :ഗിന്നസ് റെക്കോർഡ് ജേതാക്കൾ അഭിമാന താരങ്ങളാണെന്നും റെക്കോർഡ് നേടിയവർക്കും നേടാൻ ഉള്ളവർക്കും ആഗ്രഹ് എന്ന സംഘടന പ്രചോദനമാണെന്നും മുൻ മന്ത്രി ആന്റണി രാജു.വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സിൻ്റ (ആഗ്രഹ്) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ നടന്ന വാർഷിക സമ്മേളനത്തിൽ ആഗ്രഹ് പ്രസിഡന്റ് സത്താർ ആദൂർ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കറ്റ് എ. എ. റഷീദ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ: ഷാനിബ ബീഗം, മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ,സുനിൽ സി. ഇ, ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലിസ്റ്റ് ഷെർമി ഉലഹന്നാൻ, പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഡോ:വാഴമുട്ടം ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.ഈ വർഷം ഗിന്നസ് റെക്കോർഡ് നേടിയ അർജുൻ പി പ്രസാദ്, കമൽജിത്, ജുവാന, നവനീത് മുരളീധരൻ, ദിതി ജെ നായർ, ഹൃഷിക് രാമനാഥൻ, ടിജോ വർഗീസ്, ജോസ്കുട്ടി എൽബിൻ എന്നിവർക്കുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആന്റണി രാജു, പ്രേംകുമാർ എന്നിവർ ചേർന്ന് കൈമാറി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ), വിജിത രതീഷ്, റെനീഷ് കുമാർ (ജോ. സെക്രട്ടറി ) തോമസ് ജോർജ്, ലത കളരിക്കൽ (വൈസ് പ്രസിഡണ്ട് ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.