Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ നിരവധി വിലായത്തുകളിൽ മുന്തിരി വിളവെടുപ്പ് സീസൺ മെയ് പകുതി മുതൽ ആരംഭിച്ചു

30 May 2024 23:19 IST

ENLIGHT MEDIA OMAN

Share News :

അൽ മുദൈബി: ഒമാനിലെ വിവിധ വിലായത്തുകളിൽ മുന്തിരി കൃഷി വ്യാപകം. പ്രത്യേകിച്ച് വേനൽക്കാലത്ത് മിതമായ താപനിലയുള്ള പർവത പ്രദേശങ്ങളിൽ. ദോഫാർ, ദാഖിലിയ, നോർത്ത്‌ - സൗത്ത് ബാത്തിന, നോർത്ത്‌ -സൗത്ത് ഷർഖിയ എന്നീ ഗവർണറേറ്റുകളിലൊക്കെ മുന്തിരി കൃഷിയുണ്ട്. 

ഏകദേശം 200 ഏക്കറിലായാണ് ആയിരം ടൺ മുന്തിരി ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം 24,000 ടൺ മുന്തിരിയാണ് പ്രാദേശിക ഉപഭോഗം. ഇതിന്റെ 4.2 ശതമാനമാണ് ഉത്പാദിപ്പിക്കുന്നത്. ഇതു മുഖേനയുള്ള വരുമാനം ഏകദേശം 1.5 ദശലക്ഷം ഒമാനി റിയാലാണ്. നോർത്ത് ഷർഖിയ ഗവർണറേറ്റിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. ഖൈസ് ബിൻ സെയ്ഫ് അൽ മഊലിയാണ് വിവരങ്ങൾ പങ്കുവെച്ചത്.

നോർത്ത് ഷർഖിയ ഗവർണറേറ്റിലെ നിരവധി സ്ഥലങ്ങളിൽ മെയ് പകുതി മുതൽ ആരംഭിച്ച് എല്ലാ വർഷവും ജൂലൈ അവസാനം വരെ മുന്തിരി വിളവെടുപ്പ് നടക്കാറുണ്ട്.

Follow us on :

More in Related News