Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 18:55 IST
Share News :
മസ്‌കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ യാതൊരു മൂന്നറിയിപ്പുമില്ലാതെ റദ്ദാക്കിയതിൽ കൈരളി ഒമാൻ പ്രതിഷേധിച്ചു. വിസ കഴിയുന്നവരും അടിയന്താരാവശ്യങ്ങളുമായി യാത്ര ചെയ്യേണ്ടവരുമായ നിരവധിപ്പേർ വിമാനങ്ങളില്ലാത്തത് മൂലം യാത്രചെയ്യാൻ കഴിയാതെ എയർ പോർട്ടിലും മറ്റുമായി കുടുങ്ങി കിടക്കുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് പലരും വിമാനങ്ങൾ റദ്ദ് ചെയ്യപ്പെട്ടത് അറിയുന്നത്.
ഇത് യാത്രക്കാർക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ട് ഏറെയാണ്. പലരുടെയും ജോലി പോലും നഷ്ടപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുകയും പ്രവാസികൾക്ക് യാത്ര തുടരാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതാണെന്ന് കൈരളി ഒമാൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.