Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോപിനാഥ് മുതുകാട് ഐഐപിഡി യുടെ ബോധവത്കരണാർത്ഥം നടത്തുന്ന ലോകസഞ്ചാരം ഒമാനിലും എത്തിച്ചേർന്നു

07 Feb 2026 19:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കാസർകോഡിന്റെ മണ്ണിലേക്ക് വരുന്ന ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കലി ഡിസേബിൾഡ് എന്ന സ്ഥാപനത്തിൻറെ ബോധവത്കരണാർത്ഥം നടത്തുന്ന ലോകസഞ്ചാരം ഒമാനിലും എത്തിച്ചേർന്നു.

ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കലി ഡിസേബിൾഡ് എന്ന സ്ഥാപനത്തിൻറെ ബോധവത്കരണാർത്ഥം ഗോപിനാഥ് മുതുകാട് നടത്തുന്ന മ്യൂസിക് മെലഡി മിഷൻ "MCUBE" മജാൻ ഹൈറ്റ്സിൽ ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യത്തിൽ അരങ്ങേറി.

പരിപാടിയിൽ മുഖ്യാതിഥിയായി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് പങ്കെടുത്തു. നാഷണൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോക്ടർ പി.മുഹമ്മദലി, പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ ഷാഹി ഫുഡ്സ് എം.ഡി. മുഹമ്മദ് അഷ്‌റഫ്, പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം വിൽസൺ ജോർജ്, പ്രമുഖ സംരംഭകനും, സാമൂഹിക പ്രവർത്തകനുമായ സന്തോഷ് ഗീവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

MCUBE ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഏവരുടെയും മനം കവർന്നു.

Follow us on :

More in Related News