Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാനറി നഗറിൽ പൊന്നോണമധുരം

30 Sep 2024 13:29 IST

- WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി നഗരസഭയിലെ19-ാം വാർഡ് ഒക്ടോബർ 1, 2 തീയതികളിൽ ആയി ചാലക്കുടി പള്ളിക്ക് സമീപമുള്ള കാനറി നഗറിൽ കലാഭവൻ മണിയുടെ ഓർമ്മകൾ അയവിറക്കുന്നതിനായി പൊന്നോണ മധുരം പരിപാടി ഒരുക്കുന്നു.ബുധനാഴ്‌ച വൈകിട്ട് 6 നാണ്കൊച്ചിൻ കലാഭവനിലൂടെ പ്രശസ്‌തരായ സിനിമ, സീരിയൽ, കോമഡി ഷോ താരങ്ങൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ മെഗാ ഷോഅരങ്ങേറുന്നത്.

 നഗരസഭ ചെയർമാൻ എബി ജോർജ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, സിനിമാതാരം ജെയ്സ് ജോസ്, നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, പ്രശസ്തനർത്തകൻ ആർ എൽ വി രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി പുത്തിരിക്കൽ,നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്,ജനറൽ കൺവീനർ കെ എ ബാവുണ്ണി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News