Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടപ്പാളിലെ സ്വര്‍ണ കവര്‍ച്ച :മൂന്ന് പേർ പിടിയിൽ.

22 Oct 2024 09:56 IST

Enlight News Desk

Share News :

മലപ്പുറം എടപ്പാളിൽ കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച നടത്തിയ പ്രതികൾ പിടിയിൽ. 

എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടില്‍ ജയാനന്ദന്‍(61) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ മാടശ്ശേരി കല്ലറയ്ക്കല്‍ സ്വദേശിയായ ജിബിൻ്റെ ഒന്നരകോടിയിലേറെ വിലവരുന്ന 1512 ഗ്രാം സ്വര്‍ണമാണ് മോഷ്ടിക്കപെട്ടത്. തിരൂരിലെ ജ്വല്ലറിയില്‍ മോഡൽ കാണിക്കാനായി കൊണ്ടുപോവുകയായിരുന്ന സ്വർണം. ബസ്സില്‍ കയറി സ്ഥിരം മോഷണം നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ബസില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. 

കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്.

ഉടനെ ചങ്ങരംകുളം പൊലീസില്‍ വിവരം അറിയിക്കുകയും ബസ് സ്‌റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണം കിട്ടിയില്ല. ജ്വല്ലറി ഉടമകളും സ്റ്റേഷനിലെത്തി പരാതി നല്‍കി. ചങ്ങരംകുളം പൊലീസും കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.

എടപ്പാളിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. എടപ്പാളിലെ ഒരു ലോട്ടറി ഏജന്‍സി ഉടമയില്‍ നിന്ന് നേരത്തെ പണം അപഹരിച്ച കേസിലെ പ്രതികള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ ഇവരെ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Follow us on :

More in Related News