Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണ്ണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിനെ പിടികൂടി

31 May 2024 09:50 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. 28ന് വൈകീട്ട് മസ്കറ്റിൽനിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസായ കൊൽക്കത്ത സ്വദേശിനിയായ സുരഭി ഖാത്തൂണിനെയാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡി.ആർ.ഐ പിടികൂടിയത്.

നാലു കാപ്സ്യൂളുകളായാണ് ശരീരത്തിന്റെ പിൻഭാഗത്ത് സുരഭി ഖാത്തൂൺ ഒളിപ്പിച്ചതെന്ന് ഡി.ആർ.ഐ അറിയിച്ചു. സുരഭിയെ പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതിൽ കാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിതെന്ന് ഡി.ആർ.ഐ പ്രതികരിച്ചു.

Follow us on :

More in Related News