Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമ്മാന കൂപ്പൺ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു

16 Sep 2024 17:50 IST

WILSON MECHERY

Share News :

കൊമ്പത്തുകടവ്:

കൊമ്പത്തുകടവ് സേവിയുർ സെ. ഫ്രാൻസിസ് സേവിയേഴ്‌സ് ഇടവകയുടെ 'ശതാബ്‌ദി ജൂബിലിയോടനുബന്ധിച്ചു ഇടവകയുടെ വിവിധങ്ങളായ ജീവകാരുണ്യ പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തിയ സമ്മാന കൂപ്പൺ വിജയികളെ തിരുവോണനാളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.  എം . എൽ . എ . അഡ്വ വി . ആർ . സുനിൽകുമാറിന്റെ നേതൃത്വത്തിൽ നറുക്കെടുപ്പ് കർമ്മം നിർവഹിച്ചു. പുത്തൻചിറ പഞ്ചായത്ത് 11,12 വാർഡ് മെമ്പർമാർ, സേവിയുർ ഇടവക വികാരി ഫാ ഫെബിൻ കൊടിയൻ , മുട്ടിക്കൽ ഇടവക വികാരി ഫാ സിബിൻ കല്ലറക്കൽ , കൈക്കാരൻ ജോണി പ്ലാക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഒന്നാം സമ്മാനമായ ഇലക്ട്രിക്ക് സ്കൂട്ടറും, മറ്റു ചില സമ്മാനങ്ങളും വേദിയിൽ വച്ച് വിതരണം ചെയ്തു . തിരഞ്ഞെടുക്കപ്പെട്ട മറ്റു വിജയികൾക്ക് അടുത്ത 30 ദിവസങ്ങൾക്കം കൂപ്പൺ ഹാജരാക്കുന്ന മുറയ്ക്ക് സമ്മാനങ്ങൾ കൈമാറുന്നതാണ്.

Follow us on :

More in Related News