Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 10:06 IST
Share News :
ചാലക്കുടി :
റോട്ടറി ക്ലബിൻ്റെ പ്രവർത്തനങ്ങൾ നാടിനു മുഴുവൻ മാതൃകയാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു
റോട്ടറി ക്ലബിൻ്റെ പാർപ്പിടം പദ്ധതിയിൽ ഉൾപെടുത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ വാസയോഗ്യമാക്കിയ 6 വീടുകളുടെ താക്കോൽ സമർപ്പണം പരിയാരം പഞ്ചായത്ത് കമ്യൂണിറ്റി നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഗോവ ഗാർണർ.പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലായാണു വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. അന്നനാട് യൂണിയൻ ഹൈസ്‌കൂളിനു റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ സ്‌മാർട്ട് ക്ലാസ് റൂം സജ്‌ജമാക്കി നൽകാനുള്ള സമ്മതപത്ര കൈമാറ്റവും ഗവർണർ നിർവഹിച്ചു.
ചടങ്ങിൽ
പരിയാരം പഞ്ചായത്തിലെ ആശ വർക്കർമാരെ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ആദരിക്കുകയുണ്ടായി. പ്രസിഡൻ്റ് ജോൺ തെക്കേക്കര, സെക്രട്ടറി ലെനിൻ ചന്ദ്രൻ, ചെയർമാൻ ചാലക്കുടി രമേഷ്‌കുമാർ കുഴിക്കാട്ടിൽ, ഡിബിൻ മാണിക്കത്താൻ,
പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം ജിനീഷ് പി ജോസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.