Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 12:52 IST
Share News :
ഇരിഞ്ഞാലക്കുട : കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാം ഘട്ടവും, സൗജന്യ ചർമ്മമുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടവും ഇരിഞ്ഞാലക്കുട നഗരസഭാതല ഉത്ഘാടനം ഇരിഞ്ഞാലക്കുട വെറ്ററിനറി പോളിക്ലിനിക്കിൽ വച്ചു നടന്നു.
നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ പി റ്റി ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, കുര്യൻ ജോസഫ്, . മോഹനൻ കുറ്റ്യാശേരി എന്നിവർ സംസാരിച്ചു. പദ്ധതി വിശദീകരണം സീനിയർ വെറ്ററിനറി സർജൻ ഡോ. എൻ കെ സന്തോഷ് നടത്തി. വെറ്ററിനറി സർജൻ ഡോ. ഷെഹസീന കെ എ നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.