Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 15:33 IST
Share News :
ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.അഞ്ചങ്ങാടി കാവുങ്ങൽ വീട്ടിൽ സാലിഹ്(22),തൊട്ടാപ്പ് താവേറ്റിൽ മൃദുൽരാജ്(22),ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്(22),മൂസാ റോഡ് ചാലിൽ വീട്ടിൽ മുഹമ്മദ് അജ്മൽ(19)എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം.അഞ്ചങ്ങാടി എസ്.ബി.ഐ ബാങ്കിനടുത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിയ വെളിച്ചെണ്ണപ്പടി പുതുവീട്ടിൽ ബാദുഷയുടെ മകൻ അൻസാറിനെയാണ് സംഘം മർദ്ദിച്ചത്.മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അൻസാറിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിപ്പിച്ചിരുന്നു.കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിലുണ്ടായ കേസിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളാണ് അൻസാറെന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.