Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്: ബേക്കറിയിൽ നിന്നുള്ള കേക്ക് ക്യാൻസറിന് കാരണമായേക്കും

03 Oct 2024 15:36 IST

- Enlight News Desk

Share News :

കർണാടകയിലെ ഫുഡ് റെഗുലേറ്റർ അടുത്തിടെ നടത്തിയ പരിശോധനയിലാണ് കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തിയത്. അമിതമായ അളവിൽ കൃത്രിമ നിറങ്ങൾ ചേർത്ത കേക്കുകൾ വിൽക്കുന്നത് സംഭന്ധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രാദേശിക ബേക്കറികൾക്ക് മുന്നറിയിപ്പ് നൽകി.


235 കേക്ക് സാമ്പിളുകളിൽ 223 എണ്ണവും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി, 12 സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, കൂടുതലും കൃത്രിമ ചായങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയവ. റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ കേക്കുകളിലാണ് ഇത്തരം നിറങ്ങൾ കൂടുതലായി കണ്ടെത്തിയത്.

കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ ഉദ്യോഗസ്ഥർ പറഞ്ഞു. 

കൃത്രിമ ഭക്ഷണ നിറങ്ങൾ രാസവസ്തുക്കളിൽ നിന്ന് നിർമ്മിച്ച സിന്തറ്റിക് ചായങ്ങളാണ്, കൂടുതലും പെട്രോളിയത്തിൽ നിന്നാണ് ഇവ സൃഷ്ടിക്കുന്നത്. ഭക്ഷണത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും, കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കാനും ഇവ ഉപയോ​ഗിക്കുന്നു.


കൃത്രിമ ഭക്ഷണ നിറങ്ങളും ക്യാൻസറും തമ്മിലുള്ള ബന്ധം കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, പല പഠനങ്ങളും ക്യാൻസറിന് കാരണമാകുന്ന ഫലങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്, ഉയർന്ന അളവിൽ എറിത്രോസിൻ പോലുള്ള ചില കൃത്രിമ നിറങ്ങളുടെ ഉയർന്ന ഡോസുകൾ എലികളിൽ തൈറോയ്ഡ് മുഴകളിലേക്ക് നയിച്ചതായി 1970-കളിലെ പഠനങ്ങൾ കണ്ടെത്തിയിരുന്നു. 

Follow us on :

More in Related News