Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിയാരത്ത് കാത്തലിക് കോൺഗ്രസ് ഒരുക്കുന്ന കർഷക ദിനാചരണം 16 ന്

14 Aug 2024 19:24 IST

WILSON MECHERY

Share News :

ചാലക്കുടി :

ഇരിങ്ങാലക്കുട രൂപത കാത്തലിക് കോൺഗ്രസ് ഒരുക്കുന്ന കർഷക ദിനാചരണം വെള്ളിയാഴ്ച 10നു പരിയാരം സെൻ്റ് ജോർജ്സ് പള്ളി കാത്തലിക് കോൺഗ്രസ് യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പള്ളി ഹാളിൽ നടത്തും. സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കേരള അഗ്രോണമിക് റിസർച്ച് സെൻ്റർ പ്രഫസർ ആൻഡ് ഹെഡ് ഡോ.മിനി അബ്രഹാം ക്ലാസ് നയിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പച്ചക്കറി വിത്തും ഗ്രോ ബാഗും സൗജന്യമായി നൽകും. ഇടവകയിലെ മികച്ച കർഷകൻ, ക്ഷീര കർഷകൻ, യുവ കർഷകൻ, ബാല കർഷകൻ, കർഷക തൊഴിലാളി, വനിതാ കർഷക എന്നിവർക്കു പുരസ്‌കാരം നൽകും.

ഒരു വർഷത്തെ കർമ പരിപാടികൾക്കു തുടക്കം കുറിക്കും. ഇതിൻ്റെ ഭാഗമായി ക്ലീൻ പരിയാരം, ഗ്രീൻ പരിയാരം, അടുക്കള പച്ചക്കറിത്തോട്ട മത്സരം, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, മണ്ണു പരിശോധന, ആരോഗ്യ പരിപാലനം, കൃഷി ബോധവൽക്കരണ സെമിനാറുകൾ, കർഷക പ്രോത്സാഹന പദ്ധതികൾ എന്നിവ നടപ്പാക്കുമെന്നു വികാരി ഫാ. വിത്സൻ എലുവത്തിങ്കൽ കുനൻ, പ്രസിഡൻ്റ് ഡെന്നി ഉദിനിപ്പറമ്പൻ, പള്ളി കൈക്കാരൻ സെബാസ്‌റ്റ്യൻ വയലിൻ, കൺവീനർ ജോൺ തെക്കേക്കര എന്നിവർ അറിയിച്ചു.

Follow us on :

More in Related News