Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 23:38 IST
Share News :
മസ്കറ്റ്: പ്രതീക്ഷ ഒമാൻ എന്ന സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ എല്ലാം മൂന്നുമാസം കൂടുന്ന ഇടവേളകളിൽ നടത്തിവരുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 31 മെയ് 2024 വെള്ളിയാഴ്ച്ച മസ്കറ്റ് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ചു.
"ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി’ എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തെ പിൻപറ്റിയാണ് പ്രതീക്ഷ ഒമാൻ എന്ന സാമൂഹിക സംഘടന എല്ലാം മൂന്നുമാസം കൂടുന്ന ഇടവേളകളിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും അമൂല്യമായ സേവനം രക്തദാനം ആണ്. ആയത്കൊണ്ട് തന്നെ കഴിയുന്ന എല്ലാവരും രക്ത ദാനത്തിന് തെയ്യാറാവണമെന്ന് പ്രതീക്ഷ ഒമാൻ പ്രസിഡണ്ട് ശശികുമാർ പറഞ്ഞു.
ഒട്ടനവധി ആളുകൾ പങ്കെടുത്ത രക്ത ദാന ക്യാമ്പ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച കൺവീനർ സുബിൻ മടത്തി പറമ്പിലിനേയും വളരെയധികം രക്ത ദാതാക്കളെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എക്സിക്യൂട്ടീവ് പോൾ ഫിലിപ്പിനേയും പ്രത്യേകം അനുമോദിച്ചു.
രക്ത ദാന ക്യാമ്പ് വളരെയധികം വിജയമാക്കുന്നതിന്ന് മുതിർന്ന അംഗങ്ങളായ റജി കെ തോമസ്, ജയശങ്കർ, പ്രസിഡണ്ട് ശശികുമാർ, സെക്രട്ടറി ഡേവിസ്, ട്രഷറാർ ഷീനു, ഗിരീഷ്, അനിൽ, മനോജ്, സാദിക്ക്, രമേശ് ബാബു, ലതീഷ് എന്നിവർ നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.