Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുടർ ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി മരണപ്പെട്ടു

15 Jun 2024 18:51 IST

ENLIGHT MEDIA OMAN

Share News :

സലാല: പത്തനംതിട്ട കോന്നി, കുമ്മണ്ണൂർ സ്വദേശി മാതരംപള്ളിൽ മാത്യു (തങ്കച്ചൻ) മകൻ റ്റിജു മാത്യു (40) നാട്ടിൽ നിര്യാതനായി.

മുൻപ് സുഹൈൽ ബഹ്വാൻ മോട്ടോഴ്സിലും ഇപ്പോൾ ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി അനുഷ്ടിച്ച് വരികയായിരുന്നു.

സലാല സുൽത്താൻ കാബൂസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന റ്റിജുവിനേ തുടർ ചികിത്സക്കായി മൂന്ന് ആഴ്ച മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

മാതാവ്: ലീലാമ്മ. ഭാര്യ: സുമി. മക്കൾ: ഹെലൻ, ഹന്ന. സഹോദരങ്ങൾ: ബിനു, ബിജു.

സംസ്കാരം 2024 ജൂൺ 17 തിങ്കൾ ഉച്ചക്ക് രണ്ടുമണിക്ക് ചർച്ച് ഓഫ് ഗോഡ് കോന്നി സെമിറ്ററിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News