Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 18:46 IST
Share News :
പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ട തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി തക്കുടു എന്നറിയപ്പെടുന്ന കല്ലയിൽ വീട്ടിൽ അനീഷിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി .തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
അനീഷിന് ചേര്‍പ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതകം കേസും ഒരു അടിപിടികേസും പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു വധ ശ്രമ കേസും 2023 ൽ ഒരു മയക്കുമരുന്നു കേസും 2024 ൽ ഒരു കൊലപാതക കേസും അടക്കം 12 ഓളം കേസുകളില്‍ പ്രതിയാണ്.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 59 ഗുണ്ടകളെ കാപ്പ ചുമത്തി. 30 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 29 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. "ഓപ്പറേഷന് കാപ്പ" പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്
Follow us on :
Tags:
Please select your location.