Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 22:11 IST
Share News :
പീരുമേട്:വാഗമണ്ണിൽ നിന്നും അനധികൃതമായി ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന പത്ത് ലിറ്റർ വിദേശമദ്യം എക്സൈസ് പിടിച്ചു .
ഇന്നലെ വെളുപ്പിന് അഞ്ചുമണിക്ക് പരിശോധനയ്ക്കിടെയാണ് വാഗമണ്ണിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം പിടിച്ചത്. വാഹന ഉടമയായ ഷിൻസോ .കെ . ജോസിനെ അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു
തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു.
ലോക്സഭ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പീരുമേട് എക്സൈസ് സർക്കിളിന് കീഴിൽ28 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
15 അബ്കാരി കേസുകളും 13 എൻ. ഡി. പി .എസ് കേസുകളുമാണ് എടുത്തിട്ടുള്ളത്
തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസമായി പീരുമേട് മണ്ഡലത്തിലെ ബീവറേജ് ഷോപ്പുകൾ എല്ലാം അവധിയിലാണ്. ഇതിന്റെ മറവിൽ മദ്യം വാങ്ങി അനധികൃതമായി വിൽപ്പന നടത്താൻകൊണ്ടുപോകുന്നതിനിടയാണ് എക്സൈസിന്റെ പിടിയിലാകുന്നത് . ഈ മാസം ഒന്നു മുതൽ പതിനേഴാം തീയതി വരെ 335 ലിറ്റർ കോടയും15 ലിറ്റർ ചാരായവും 50 ലിറ്റർഅനധികൃതമായി സൂക്ഷിച്ച വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃത മദ്യ വില്പന അടക്കം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് എക്സൈസിനെ അറിയിക്കാൻ24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പീരിമേട്ടിൽ പ്രവർത്തനസജ്ജമാണ്. കൂടാതെ സ്ട്രൈക്കിംഗ് ഫോഴ്സിന്റെ പരിശോധന കോമ്പിംഗ് അടക്കം നടത്തിവരുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.