Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരസഭയിൽ മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ നിലവിൽ വൈക്കം നഗരസഭയിൽ 10 മാസമായി ജോലി ചെയ്യുന്നു.

08 Aug 2024 18:49 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പുകാരൻ അഖിൽ സി.വർഗ്ഗീസ് കഴിഞ്ഞ മാസവും കോട്ടയം നഗരസഭയിൽ എത്തി പെൻഷൻ ബിൽ തയ്യാറാക്കിയതായി റിപ്പോർട്ട്. നിലവിൽ ഇയാൾ 10 മാസമായി വൈക്കം നഗരസഭയിൽ ക്ലർക്കായി ജോലി ചെയ്ത് വരുകയായിരുന്നു. 2020-23 കാലയളിൽ കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസ് (36) നെതിരെ കോട്ടയം നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലൻസ് സംഘം വ്യാഴാഴ്ച രാവിലെ മുതൽ കോട്ടയം നഗരസഭയിൽ പരിശോധന നടത്തുകയാണ്. തട്ടിപ്പ് ഉറപ്പാക്കുന്നതിനു മുൻപ് കഴിഞ്ഞ മാസവും കോട്ടയം നഗരസഭയിൽ പെൻഷൻ ബിൽ തയ്യാറാക്കാൻ അഖിൽ എത്തിയതായാണ് ലഭിക്കുന്ന വിവരം.നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്തിരുന്ന

അഖിൽ കോട്ടയം നഗരസഭയിലെ ഇതേ വിഭാഗത്തിൽ ജോലിചെയ്യുന്ന ക്ലർക്കിനെ സഹായിക്കാൻ എന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്. ഈ വിഭാഗത്തിലെ ക്ലർക്കായ യുവതിയെ സഹായിക്കുന്നു എന്ന വ്യാജേനെ അഖിൽ കഴിഞ്ഞ മാസവും പണം വക മാറ്റിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.കോട്ടയം നഗരസഭയിൽ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക എക്സൽ ഷീറ്റിലാണ് തയ്യാറാക്കിയിരുന്നത്. ഈ എക്സൽ ഷീറ്റിൽ ക്രമ വിരുദ്ധമായി പേരുകളും തുകയും എഴുതി ചേർത്താണ് അഖിൽ ക്രമക്കേട് നടത്തിയിരുന്നത്. എക്സൽ ഷീറ്റിൽ ആകെയുള്ള പെൻഷൻകാരുടെ നമ്പരിലും ആകെയുള്ള തുകയിലുമാണ് ഇയാൾ ക്രമക്കേട് നടത്തിയിരുന്നത്. സ്വന്തം അമ്മയുടെ പെൻഷൻ ഇനത്തിലും, ഫാമിലി പെൻഷൻ ഇനത്തിലും 5 ലക്ഷത്തോളം രൂപ ഇയാൾ മാസംതോറും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആശ്രീത നിയമനത്തിലൂടെ ജോലി ലഭിച്ച ഇയാൾ മുൻപ് കൊല്ലം നഗരസഭയിൽ ജോലി ചെയ്യുന്നതിനിടെ 40 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന് സസ്പെൻഷനിലായിരുന്നു.എന്നാൽ ഭരണാനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയൻ അനുഭാവിയായിരുന്നതിനാൽ

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ തിരികെ സർവീസിൽ കയറുകയായിരുന്നു. നേരത്തെ ഈരാറ്റുപേട്ട നഗരസഭയിൽ ജോലി ചെയ്യുന്ന സമയത്തും ഇയാൾക്കെതിരെ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ അടക്കം സംരക്ഷണം ലഭിച്ചതോടെയാണ് കോട്ടയത്ത് 3 കോടി രൂപയുടെ തട്ടിപ്പ് ഇയാൾ

നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വൈക്കം നഗരസഭയിൽ 8 മാസം പെൻഷൻ ബില്ല് തയ്യാറാക്കുന്ന വിഭാഗത്തിൽ ജോലി ചെയ്തിരുന്നു.2 മാസമായി ക്യാഷ് കൗണ്ടറിലാണ് ജോലി ചെയ്യുന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്നും ഫോൺ വിളി വന്നതോടെ ഇയാൾ അവധിയെടുക്കാതെ ഓഫീസിൽ നിന്നും ഉടൻ പോകുകയായിരുന്നു.ഇയാൾ അമ്മയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പിൻവലിച്ച് കടന്ന് കളഞ്ഞതായിട്ടാണ് സൂചന. പോലീസ് ഇയാൾക്കായി അന്വോഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൈക്കം നഗരസഭയിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള വിജിലൻസ് സംഘം നഗരസഭയിൽ എത്തി നാളെ വിശദമായ പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.


Follow us on :

More in Related News