Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഏകത നൃത്തോത്സവ് 2024' നാളെ മിഡില്‍ ഈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍

02 May 2024 10:22 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഏകതാ മസ്‌കത്ത് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഏകത നൃത്തോത്സവ് 2024' ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സിംഫണി നാളെ അരങ്ങേറും. രാവിലെ ഒൻപത് മണി മുതല്‍ റൂസൈലിലെ മിഡില്‍ ഈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്‍റെ ശരിയായ ഭാവങ്ങള്‍ പ്രതിഫലിക്കുന്ന വേദിയായി മാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് മുഖ്യാതിഥിയായിരിക്കും.

200ല്‍ അധികം നര്‍ത്തകര്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്ക്, ഒഡിസി, കേരളനടനം എന്നീ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ഒമാനിലെ വിവിധ നൃത്താധ്യാപകരെ അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഏകത മസ്‌കത്ത് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. ഒമാനിലെ കലാസ്വാദകര്‍ക്ക് വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ ഒരു വേദിയില്‍ ആസ്വദിക്കാന്‍ കഴിയുമെന്നും 'നൃത്തോത്സവം 2024'ലേക്ക് മുഴുവന്‍ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Follow us on :

More in Related News