Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 14:44 IST
Share News :
മുക്കം: വൃശ്ചിക, ധനു മാസങ്ങളിലെ കുളിര് ഇക്കുറിയും കാര്യമായി കനിഞ്ഞില്ല മിക്കമാവുകളും പൂക്കാതെ മിഴിച്ച് നിൽക്കുന്നു. അതേസമയം പ്ലാവുകളിൽ ചക്കകൾ പിടിക്കുന്നത് കുറഞ്ഞിരിക്കയാണ്. സാധാരണ വൃശ്ചിക കുളിരിൽ ഗ്രാമ, നഗരപ്രദേശങ്ങളിലെ മാവുകൾ പൂത്തുലഞ്ഞ കാഴ്ച്ചയുടെ വസന്തമായിരുന്നു. ഇക്കുറിയും വൃശ്ചികമാസം കുളിരില്ലാതെ വിട പറഞ്ഞു. അതേ സമയം ധനുമാസത്തിൽ കുറഞ്ഞ രീതിയിൽ കുളിര് സമ്മാനിച്ചങ്കിലും വിട പറയാൻ നാല് ദിവസമാണ് ബാക്കിയുള്ളത്. ധന്യമാസവും വിട പറയാൻ കാത്തിരിക്കയാണ്. വൃശ്ചിക ധനുമാസങ്ങളിൽ നാടൻ പ്ലാവുകളിൽ ഇടിച്ചക്കയുടെ കാഴ്ച്ചകൾ ഹൃദ്യമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതവണയും അതു മുണ്ടായില്ല. കാലാവസ്ഥ വ്യതിയാനം ആക്ഷരാർത്ഥത്തിൽ മാവുകൾക്കും പ്ലാവുകൾക്കും പൂക്കലിനെ ബാധിച്ചിരിക്കയാണ്. മകരത്തിലെ മരം കോച്ചും തണുപ്പിലാണ് ഇനി കർഷകർ കണ്ണും നട്ട് കാത്തിരി ക്കുന്നത്.
അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഗ്രാഫ്റ്റ്ട ക്കമുള്ള നൂതന മാർഗ്ഗങ്ങളിലൂടെ ഉൽപ്പാദിപ്പിച്ച പ്ലാവിൻ തൈകൾ പലയിടത്തും തഴച്ച് വളർന്ന് വ്യാപകമായി ചക്കകൾ പിടിച്ചിട്ടുമുണ്ട്. ഇതിൽ പ്പെട്ട വിയറ്റ് നാം ഹേർളി വിഭാഗത്തിൽപ്പെട്ട റെഡ്, പിങ്ക് ചക്കകൾ കേരളത്തിൽ തരംഗങ്ങളായി മാറി കഴിഞ്ഞിരിക്കയാണ്. നട്ട് ഒന്നര , രണ്ട് വർഷങ്ങളിൽ കായ്ഫലങ്ങൾ ലഭിച്ച് തുടങ്ങുന്നതും അതിവരുചി വൈവിധ്യവുമായാണ് വിയറ്റ്നാം ഹേർളിയുടെ സവിശേഷത. ഡ്രമ്മിലും, വളപ്പുകളിലും , തോട്ടങ്ങളിലുമായി വളർത്താം. അധികമായ ഉയർച്ചയില്ലാത്തതിനാൽ വിളവെടുപ്പ് എളുപ്പത്തിൽ താഴെ നിന്ന് നടത്താം. വിയറ്റ്നാം സൂപ്പർ ഹെർലിയെപ്പോലെ തന്നെ മലേഷ്യൻ ഇനമായ ജെ- 33, ജാക് സ്വാങ്ങ്, സൂര്യ തുടങ്ങിയ ഇനങ്ങളും കേരള മണ്ണിനെ കീഴടക്കി കഴിഞ്ഞിരിക്കയാണ്. അതേസമയം വർഷംന്തോറും ചക്കയുണ്ടാകുന്ന പ്ലാവ് മരങ്ങളും കർഷകർക്ക് പ്രത്യാശയാണ്. മൂപ്പെത്താത്ത ഇടിച്ചക്കയും വിപണി യിൽ ആവശ്യക്കാർ വർദ്ധിച്ചതിനാൽ ഇത്തരം പ്ലാവുകളുടെ ചക്കകൾ ഡിമാൻ്റും വർദ്ധിച്ച് കഴിഞ്ഞു. വിയറ്റ്നാം, തായ്ലൻ്റ് മലേഷ്യ എന്നിവിടങ്ങളിൽ പ്ലാവുകൾ വ്യാവസായികമായി ധാരാളം കൃഷിയുണ്ട്. ഇപ്രകാരം കേരളത്തിലും പുതിയ ഇനങ്ങളുടെ കടന്ന് വരവും വ്യാവസായികമായ കൃഷിയുടെ സാധ്യതകൾക്കും വഴിയൊരുക്കുകയായി. കാലാവസ്ഥ മാറ്റം ഒരിക്കലും സാരമായി ബാധിക്കുന്നില്ലെന്നതാണ് വിലയിരുത്തുന്നത്. ഇടിച്ചക്ക പ്പോലും വിപണി കീഴടക്കി കഴിഞ്ഞു. ഏഷ്യയാണ് ചക്കയുടെ ജന്മനാടായി പറയപ്പെടുന്നത്. പക്ഷെ ഒരു കാലത്ത് വീട്ടുവളപ്പുകളിൽ പ്ലാവുകളുടെ കൂട്ടങ്ങൾ കാഴ്ച്ചയുടെ പുളകമായിരുന്നു. പിന്നീട് ചക്കകൾ ആർക്കും വേണ്ടാതെ കൊഴിഞ്ഞു പോകുന്ന കാലവും കടന്നു പോയി. ഇന്ന് വീണ്ടും ചക്കകൾക്ക് ഉണർവ്വിൻ്റെ വഴികൾ തുറന്നിട്ടിരിക്കയാണ്. ചക്കകൾ കൊണ്ടുള്ള മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ സജീവമായതോടെ പുതിയ മാനങ്ങൾ തേടുകയായി. വ്യവസായികമായ പ്ലാവിൻ തോട്ടങ്ങൾ നട്ട് പിടിപ്പിക്കാനുള്ള തന്ത്രങ്ങളുമായി കർഷകർ മുന്നോട്ട് വന്നിരിക്കയാണ്. വേഗത്തിൽ കായ്ക്കുന്നതും, വർഷം മുഴുവനും കാഴ്ക്കുന്നതും തോട്ടങ്ങളിൽ ഇടം നേടി കഴിഞ്ഞു. ചക്ക പുഴുക്ക്, ചക്ക തോരൻ , ഇടിച്ചക്ക തോ രൻ , ചിപ്പ്സ്. ചക്ക ഐസ് ക്രീം, ചക്ക ഹലുവ,പായസം എന്നിവയെല്ലാം ചക്ക കൊ ണ്ട്ള്ള വിഭവങ്ങളും വിപണിയിൽ സുലഭമായി കഴിഞ്ഞു. ഇക്കാരണത്താൽ കലാലയങ്ങളുടെ വളപ്പുകളിലും, മുറ്റങ്ങളിലും, താഴ് വരങ്ങളിൽ പോലും വിയറ്റ് നാം സൂപ്പർ ഹെർളി പോലയുള്ള പ്ലാവിൻ തൈകൾ തണലിനും വിപണി തേടിയും വീട്ടകളിലെ ഇടിച്ചക്ക വിഭവങ്ങൾക്കുമായി നട്ട് പിടിപ്പിക്കൽ വ്യാപകമായി കഴിഞ്ഞു.
Follow us on :
Tags:
Please select your location.