Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 08:14 IST
Share News :
മുക്കം: നിർമ്മാണ പുരോഗമിക്കുന്നതിനിടയിൽ പാലത്തിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് ഇരുവഴിഞ്ഞി പുഴയിലേക്ക് വീണു. മുക്കം - ചെറുവാടി എൻ.എം ഹുസ്സൈൻ ഹാജി റോഡിൽ പുനർ നിർമ്മിക്കുന്ന കോട്ട മുഴി പാലത്തിനായി നിർമ്മിച്ച പാർശ്വ ഭിത്തിയാണ് പുഴയിലേക്ക് വീണത്. പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ പദ്ധതിയിൽ പണി നടക്കുന്നതിനിടയിൽ തിങ്കളാഴ്ച്ച സന്ധ്യയോടെ തകർന്നടിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് പതിച്ചത്.
കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന
പാലത്തിൻ്റെ പാർശ്വഭിത്തി20 മീറ്ററിലധികം പുഴയിലേക്ക് പതിച്ചിട്ടുണ്ട്.
കൊടിയത്തൂർ നിവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് പാലത്തിന്റെ പ്രവർത്തി മൂലം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. 40 വർഷം മുമ്പ് നിർമിച്ച പാലത്തിന്റ കമ്പികൾ പുറത്ത് ചാടി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം എൻലൈറ്റ് നൂസ് വാർത്തയാക്കിയിരുന്നു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പാലംപുനർ നിർമ്മാണം തുടങ്ങിയത്. സർക്കാർ സ്‌കൂളുകളും, ആശുപത്രികളും അടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കൊടിയത്തൂരിലേക്കുള്ള ആശ്രയമായ റോഡിലെ പ്രവർത്തി ക്കാരണം വിദ്യാർഥികളടക്കം നിരവധി പേർ ദുരിതത്തിലായിരുന്നു. .കൊടിയത്തൂർ ചെറുവാടി ഭാഗങ്ങളിലേക്ക് നിരവധി ബസ് സർവീസ് മുടങ്ങി കിടക്കുകയാണ്. സംരക്ഷണഭിത്തി തകർന്നതോടെ പാലം പ്രവർത്തി ആശങ്കയിലാണ്
ചിത്രം .. പാലത്തിൻ്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ
.............................................
സംരക്ഷണഭിത്തി തകർന്നത് അശാസ്ത്രീയമായ നിർമ്മാണം: യുഡിഎഫ്.
മുക്കം: മുക്കം റോഡിലെ കോട്ടമുഴി പാലത്തിൻറെ സംരക്ഷണഭിത്തി 20 മീറ്ററോളം പുഴയിലേക്ക് തകർന്ന് വീണത് അശാസ്ത്രീയമായ നിർമ്മാണവും, ശ്രദ്ധയില്ലായ്മയുമാണെന്ന് യു.ഡി.എഫ് കൊടിയത്തൂർ കൊടിയത്തൂർ യൂണിറ്റ് ആരോപിച്ചു. പ്രവർത്തി ആരംഭിച്ച മാസങ്ങളായിട്ടും കാര്യമായ മേൽനോട്ടം വഹിക്കാനോ, വേഗത്തിലാക്കാനും അധികൃതർ ശ്രദ്ധിച്ചിട്ടില്ലെന്നും, പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചിട്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കളായ കെ. പി. അബ്ദുറഹ്മാൻ, കെ .ടി. മൻസൂർ,ടി .ടി. അബ്ദുറഹ്മാൻ, കെ. എം സി .അബ്ദുൽ വഹാബ് എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.