Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 10:17 IST
Share News :
നടന്‍ വിനായകന്റേതെന്ന പേരില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഫ്ളാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നില്‍ക്കുന്ന ഫ്ളാറ്റി്‌റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി തുടര്‍ച്ചയായി അസഭ്യവര്‍ഷം നടത്തുന്ന ഓഡിയോ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടന്‍ അവിടെ കിടന്നും തെറിവിളിക്കുന്നുണ്ട്.
നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഈ വീഡിയോ പലരും കമന്റ് ചെയ്യുന്നുണ്ട്. നടനെ മെന്‍ഷന്‍ ചെയ്ത് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വിനായകന്‍ തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തേയും പലതവണ വിനായകന്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചതിന് തറയില്‍ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് വിനായകന്‍ തന്നെ വിളിച്ചുവരുത്തിയ പോലീസിനെ സ്റ്റേഷനില്‍ പിന്തുടര്‍ന്നെത്തി ബഹളമുണ്ടാക്കിയതിന് കേസെടുത്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.