Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 20:03 IST
Share News :
കോഴിക്കോട്: 63 - മത് കോഴിക്കോട് ജില്ല സ്കൂൾ കലോത്സവത്തിന് ചരിത്ര നഗരം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ നടക്കാവ് ജീ എച്ച്.എസ്.എസിൽ ആരംഭിക്കുന്ന സ്റ്റേജിതര മത്സരങ്ങളോടെ അഞ്ച് നാൾ നിണ്ട് നിൽക്കുന്ന കലയുടെ വസന്തോത്സവത്തിന് വേദികൾ ഉണരുകയായി. മുഖ്യ വേദിയായ മലബാർ കൃസ്ത്യൻ കോളേജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടാണ്. 20 ന് (ബുധൻ) രാവിലെ 8.30 പതാക ഉയർത്തുന്നതോടെയും ജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപികമാരുടെ കൂട്ടായമയിൽ ആവിഷ്ക്കരിച്ച നൃത്ത പരിപാടികളോടെ കലയുടെ നൂപുരധ്വാനി ഉയരുകയായി. തുടർന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവിന്ദ്രൻ എം.എൽ എ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെ ന്യാമീൻ മുഖ്യാതിഥിയായിരിക്കും. 319ഇനങ്ങളിൽ നിന്ന് 8000 ത്തോളം കലാപ്രതിഭകൾ അഞ്ച് നാളുകളായി അരങ്ങേറുന്ന മത്സരത്തിൽ മാറ്റുരക്കും. ഇക്കുറി കലോത്സവ മാനുവൽ പരിഷ്ക്കക്കരണത്തിൻ്റെ ഭാഗമായി ആദിവാസി ഗോത്രകലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി,മല പുലയാട്ടം എന്നി അഞ്ച് കലകളിൽ മത്സരങ്ങൾ ചരിത്രമുറങ്ങുന്ന മാനാഞ്ചിറയിലെ ബി.ഇ എം ഹയർ സെ ക്കണ്ടറി സ്കൂളിൽ അരങ്ങ് തകർക്കുമെന്ന സവിശേഷതയുമുണ്ട്. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ 20 വേദികളാണ് മത്സരം നടക്കുന്നത്. കോഴിക്കോടിൻ്റെ മണ്ണിൽ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദിക്ക് നൽകിയിട്ടുള്ളത്. മീഡിയ സെൻ്റർ മലബാർ കൃസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചിത്രകാരൻ പോൾ കല്ല നോട് ഉദ്ഘാടനം ചെയ്തു. യുനസ്ക്കോ കോഴിക്കോടിനെ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച അവസരത്തിലെ ആദ്യത്തെ സ്ക്കൂൾ കലോത്സവമാണിത്. അത് കൊണ്ട് തന്നെ ആ സവിശേഷതയിലൂടെ ആഘോഷിക്കാനാവണമെ ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡി.ഡി ഇ സി മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കലയുടെ പകർന്നാട്ടം കോഴിക്കോട് ജില്ലയിലെ എല്ലാ ജനങ്ങളിലും എ
ത്തിക്കാനുള്ള കടമയായി മാധ്യമപ്രവർത്തകർ കാണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുതായി ചേർത്ത ആദിവാസികളുടെ ഗോത്രകലകൾ ഒരോ വീട്ടിൻ്റെ അകത്തളങ്ങളിൽ എത്തിക്കാനാവണം അദ്ദേഹം തുടർന്ന് പറഞ്ഞു. മീഡിയ ചെയർമാൻ ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. അബ്ദുൽ സത്താർ, ഗുരുഗുലം ബാബു, സുബൈർ കൊളക്കാടൻ, പി.കെ. സജിത്, ബിന്ധ്യ മേരി ജോൺ, റെനറ്റ് ഷറീന സെൽ വരാജ് , പ്രവീൺ നായർ , പി.എം മുഹമ്മദലി, മുഹമ്മദ് ഷനൂദ്, എം.പി. ഫാസിൽ എം.എസാജിദ് എന്നിവർ സംസാരിച്ചു.
രജിസ്ട്രേഷൻ മാനാഞ്ചിറ ബി.ഇ എം ഹയർ സെ ക്കണ്ടറി സ്കൂളിൽ എഴുത്തുകാരൻ വി ആർ സുധീഷ് ഉദ്ഘാടനം ചെയ്തു
Follow us on :
Tags:
More in Related News
Please select your location.