Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി പെൻഷന് ഭിന്നശേഷിക്കാരൻ്റെ വ്യക്തിഗത വരുമാനം പരിഗണിക്കണം: കോഴിക്കോട് പരിവാർ

04 Dec 2024 16:20 IST

Fardis AV

Share News :


നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന ഓട്ടിസം,സെറിബ്രൽ പാൾസി, ഇൻ്റലെക്ച്വൽ ഡിസെബിലിറ്റി, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ള ഭിന്നശേഷി പെൻഷന് വ്യക്തിഗത വരുമാനം പരിഗണിക്കണമെന്ന് യോഗം സർക്കാറിനോട് പ്രമേയം മൂലം ആവശ്യപ്പെട്ടു..


ക്ഷേമ പെൻഷൻ തട്ടിപ്പിനെത്തുടർന്ന് അനർഹരെ കണ്ടെത്തുന്നിനായി സംസ്ഥാനവ്യാപകമായി പരിശോധന നടത്തുന്നതിനുള്ള നടപടിക്കായി സർക്കാർ തയ്യാറെടുക്കുന്നു. അർഹതയുണ്ടെങ്കിലും AC യും കാറും ഉണ്ടെന്ന കാരണത്താൽ ഭിന്നശേഷി പെൻഷൻ വാങ്ങിച്ചു കൊണ്ടിരിക്കുന്ന ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന നല്ലൊരു ശതമാനം ഭിന്നശേഷിക്കാർ പെൻഷൻ മാനദണ്ഡങ്ങളിൽ നിന്നും പുറത്താകുകയും കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചടക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. പൊതുഗതാഗതം ഉപയോഗിക്കാൻ പ്രാപ്തിയില്ലാത്ത വിധം ചലന പരിമിതികളുള്ള ഭിന്നശേഷിക്കാർ സ്വന്തമായി ഒരു കാർ വാങ്ങുന്നതും ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനം മൂലം അസഹ്യമായ ചൂടിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ ഉള്ള ഹൈപ്പർസെൻസിറ്റീവായ ഭിന്നശേഷിക്കാർ വീട്ടിൽ ഒരു AC വെക്കുന്നതും ആർഭാടമായി കാണേണ്ടതില്ല എന്നത് സർക്കാർ അടിയന്തിരമായി പരിഗണിക്കേണ്ടതുമാണ്.


പി. മുഹമ്മദ് അദ്യക്ഷത വഹിച്ച ചടങ്ങിൽ പി. സിക്കന്തർ, തെക്കയിൽ രാജൻ, എൻ.എ വാസന്തി, ആയിശാ താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

2024-25 കാലഘട്ടത്തിലേക്കുള്ള കോഴിക്കോട് പരിവാർ ജില്ലാ ഭാരവാഹികൾ

പ്രസിഡണ്ട് : ഷേർലി അനിൽ

സിക്രട്ടറി : തെക്കയിൽ രാജൻ,

ട്രഷറർ : റസീല ബഷീർ.

വൈസ്. പ്രസി: പി. സിക്കന്തർ , മുനീറ ഗഫൂർ.

ജോ.സിക്രട്ടറി : ആയിശാ താമരശ്ശേരി രമ്യ ദിനേശ്.

ജില്ലാ കോർഡിനേറ്റർ : കെ. അബ്ദുൾ ലത്തീഫ് ഓമശ്ശേരി,

അസി. കോർഡിനേറ്റർ പി.എം.അബ്ദുറസാഖ്

ഫെസിലിറ്റേറ്റർ: ഉസ്സൻകുട്ടി കൊടിയത്തൂർ

Follow us on :

More in Related News