Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡെങ്കി പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

08 May 2024 18:41 IST

PEERMADE NEWS

Share News :

പീരുമേട് : പീരുമേട്

 പഞ്ചായത്തിലെ പാമ്പനാറിലും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 


   ജില്ലാ വെക്ടർ കൺട്രോൾ ടീം ഡെങ്കിപ്പനി ബാധിത പ്രദേശമായ പട്ടുമല,പാമ്പനാർഎന്നിവിടങ്ങളിൽ സ്പ്രേയിങ് നടത്തുകയും കൊതുക് മുട്ടയിട്ട് വളരുന്നതായി കണ്ടെത്തിയ ജലം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളിൽ ടെമിഫോസ് എന്ന ലായനി ഉപയോഗിച്ച് കൂത്താടികളെ നശിപ്പിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകളുടെ സാന്നിധ്യം ഉയർന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു.    


  അതീവ ഗുരുതര സാഹചര്യങ്ങളിൽ ലൈസൻസ് ഇല്ലാതെ പാമ്പനാർ ടൗണിൽ പ്രവർത്തിക്കുന്ന ഒരു തട്ടുകട അടപ്പിക്കുകയും മാർക്കറ്റിലെ രണ്ട് കോഴി കടകൾ രണ്ട് ഇറച്ചി കടകൾഎന്നിവതാൽക്കാലികമായി അടപ്പിക്കുകയും ചെയ്തു.   


       വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ എ.അനിൽകുമാർ ,ഹെൽത്ത്ഇൻസ്പെക്ടർമാരായെെ കെ .ടി. ആന്റണി , ' എസ്, അനിൽ,ആശ തങ്കപ്പൻ, ജെസ്സി കുര്യൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷിനു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പീരുമേട്, വണ്ടിപ്പെരിയാർ, പെരുവന്താനം, കൊക്കയാർ , ഏലപ്പാറ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർമാർ ഉൾപ്പെടെ 22 അംഗങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. വരുംദിവസങ്ങളിൽപരിശോധനകൾ ഊർജിതമായി നടത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചതായി വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ വെങ്കിടലക്ഷ്മി അറിയിച്ചു.

Follow us on :

More in Related News