Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പിലരയൻ ബോട്ട് റേയ്സിനെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ(CBL) ഉൾപ്പെടുത്തണമെന്ന് ആവശ്യം.

19 Aug 2025 16:20 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പിലരയൻ ബോട്ട് റേയ്സിനെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ(CBL) ഉൾപ്പെടുത്തണമെന്ന് ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ഗവണ്മെന്റ് നോടാവശ്യപ്പെട്ടു.ബോട്ട് ക്ലബ്ബ് പ്രസിഡന്റ്‌ എസ് ഡി സുരേഷ് ബാബു വിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം ചെമ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യസുകുമാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ കെ രമേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ മൂന്നു വർഷക്കാലമായി ചെമ്പ് ഗ്രാമ പഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംയുക്തമായി വിജയകരമായി നടത്തി വരുന്ന ചെമ്പിലരയർ ബോട്ട് റേയ്സിനെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ ബെപ്പിച്ചൻ തുരുത്തിയിൽ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ്‌ മുഖ്യ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ്‌ കെ വിജയൻ, വി ജെ. ജോർജ് വാരാനാട്ട്, പി. കെ.വേണുഗോപാൽ ഹാരീസ് മണ്ണഞ്ചേരി, പി. എ രാജപ്പൻ, ടി ആർ. സുഗതൻ, സക്കീർപരിമണത്ത്, വി. കെ ശശിധരൻ, മധു കിളിക്കൂട്ടിൽ, പി. കെ. പുരുഷോത്തമൻ, സുനി കൃഷ്ണകുമാർ, അബ്ദുൽ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News