Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 18:43 IST
Share News :
മസ്കറ്റ്: വെളിച്ചത്തിന്റെ ഉത്സവമായാണ് ദീപാ വലിയെ കണക്ക് കൂട്ടുന്നത്. വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുക എന്നത് ദീപാവലിയുടെ ഭാഗമാണ്. ദീപാവലി ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസികളും ആഘോഷത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
ദീപാവലി ഒരുക്കങ്ങൾക്കുള്ള സാധനങ്ങൾക്കായി ഹയ്പ്പർ മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ദീപങ്ങളുടെ ആഘോഷമായി കൊണ്ടാടുന്നതിനാൽ നിരവധി അലങ്കാര വിളക്കുകളും മണ്ണിൽ നിർമ്മിക്കുന്ന ദിയ എന്ന പേരുള്ള ചിരാതുകളും മെഴുക് തിരികളുടെ വ്യത്യസ്ത രൂപങ്ങളിൽ തീർത്തവയും, വർണ്ണ നിറങ്ങളിലെ തൂക്ക് വിളക്കുകളും വില്പനാക്കായി വിപണിയിൽ ലഭ്യമാണ്.
ദീപാവലി സ്റ്റിക്കറുകൾ, അലങ്കാര വിളക്കുകൾ, പ്ലാസ്റ്റിക് പൂക്കൾ എന്നിവകൊണ്ട് മുൻവശത്തെ വാതിൽ പടിയിൽ വാസക്കാല എന്ന പേരിൽ നല്ല നിലയിൽ അലങ്കാരങ്ങൾ തീർക്കും. വീട് മുഴുവനും അലങ്കരിക്കും. ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്ന കാഴ്ച്ച ദീപാവലി ദിവസങ്ങളിൽ ഇന്ത്യക്കാരുടെ താമസ സ്ഥലങ്ങളിൽ കാണാൻ കഴിയും.
ദീപാവലി പൂജയ്ക്കായി ആവശ്യം വേണ്ടത് ഫ്രഷ് പൂക്കളാണ്, ഒരു ടൺ പൂക്കൾ ഇന്ത്യയിൽ നിന്ന് എത്തുമെന്ന് മസ്കറ്റിലെ റെക്സ് റോഡിലെ അമാന ഷോപ്പിംഗ് സെന്റർ ഉടമ പറയുന്നു. ദീപാവലി അലങ്കാരത്തിനായുള്ള സാധനങ്ങൾ എല്ലാം തന്നെ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ഉടമ പറയുന്നു.
മൂന്ന് വ്യാപാരമാണ് കൂടുതലും ദീപാവലി ആഘോഷങ്ങളിൽ നടക്കുക സ്വർണ്ണം, മധുരപലഹാരങ്ങൾ, പടക്കം. പടക്കം പ്രവാസ ലോകത്ത് അനുവദനീയമല്ലന്നെതിനാൽ സ്വർണ്ണവും, മധുരവും, വിലപ്നയിൽ മുന്നിൽ തന്നെയാണ്.
ദീപാവലിക്ക് മുന്നോടിയായുള്ള 'ധന്തേരാസ്' ചൊവ്വാഴ്ചയാണ്, ഈ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് വർഷം മുഴുവനും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവും എന്നാണ് സങ്കല്പം അതിനായ് സ്വർണ്ണ കടകൾ ഒരുങ്ങി കഴിഞ്ഞു.
സ്ഥാപനങ്ങൾ അലങ്കരിച്ചും ദീപാ ലങ്കാരം നടത്തിയും ആളുകളെ ആകർഷിക്കാൻ പാകത്തിൽ നിരവധി ഓഫറുകൾ നൽകിയും പണിക്കൂലിയിൽ കാര്യമായ ഇളവ് പ്രഖ്യാപിച്ചും ആണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദീപാവലി സീസൺ വ്യാപാരത്തെ സ്വർണ്ണ കടക്കാർ വരവേൽക്കുന്നത്. സ്വർണ്ണത്തിന്റെ വില കുതിപ്പിൽ എത്രമാത്രം സ്വർണ്ണം വിറ്റുപോകും എന്ന ആശങ്കയിലാണ് വ്യാപാരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വില വർദ്ധനവാണ് സ്വർണ്ണത്തിന് രേഖപെടുത്തിയിട്ടുള്ളത്. എന്നാലും പ്രതീക്ഷയോടെ തന്നെയാണ് ദീപാവലി കച്ചവടത്തെ കാണുന്നതെന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു.
മധുര പലഹാര നിർമ്മാണ മേഖല ഇതിനോടകം ഉണർന്നു കഴിഞ്ഞു. മധുര വിതരണം ദീപാവലിയുടെ മുഖ്യ അകർഷണമാണ്. ദീപാവലി സമയങ്ങളിൽ അതിഥികൾക്ക് നൽകുന്നത് മധുരമാണ്. അതുപോലെ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനത്തിലുള്ള കച്ചവടക്കാർ തങ്ങളുടെ ഇടപാട് കാർക്ക് ദീപാവലി ദിനത്തിൽ മധുര വിതരണം നടത്തും.
ബേക്കറികളിൽ ദീപാവലി സമയത്ത് ജിലേബി, ലഡ്ഡു, രസഗുള, ഗുലാബ് ജാമൂൺ, പേട, ബർഫി, ചുംചും, കാജു കട്ലി, ഹൽവ എന്നിങ്ങനെ നൂറിൽ പരം മധുര വിഭവങ്ങൾ ഒരുക്കും. ഗുജറാത്തി കളുടെ കടകളിൽ ആണ് കൂടുതൽ മധുര പലഹാരങ്ങൾ ലഭ്യമാകുക, വെജിറ്ററിയൻ ഹോട്ടലുകളിൽ മധുര വില്പനയ്ക്കായ് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും.
ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സഥാപനത്തിലെ ജീവനക്കാർക്കും, ഇടപാട്കാർക്കും നൽകാനായി വലിയ ഓർഡറുകൾ സ്വീറ്റസിന് നൽകാറുണ്ട് പ്രത്യേക പെട്ടികളിൽ ആണ് നൽകുക.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.