Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2025 09:32 IST
Share News :
കൽപറ്റ - വയനാട് കൽപറ്റ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥി കെ.ജി.രവീന്ദ്രന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതാണ് കെ.ജി.രവീന്ദ്രനെ. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത അടച്ചു തീർത്തില്ല എന്ന കാരണത്താലാണു പത്രിക തള്ളിയത്. നഗരസഭയിലെ 23ാം ഡിവിഷനായ വെള്ളാരംകുന്നിൽ മത്സരിക്കാനാണ് രവീന്ദ്രൻ പത്രിക നൽകിയത്. ഡമ്മി പത്രിക നൽകിയ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ട് സി.എസ്.പ്രഭാകരൻ പകരം സ്ഥാനാർഥിയാകും.
പാകിസ്ഥാന് രഹസ്യ വിവരങ്ങൾ നൽകിയ കൊച്ചിൻ ഷിപ്പിയാഡിലെ മുൻജീവനക്കാർ
കൽപറ്റയിൽ ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കൽപറ്റ നഗരസഭയിൽ നേരത്തേ 28 ഡിവിഷനുണ്ടായിരുന്നത് ഇത്തവണ വാര്‍ഡ് വിഭജനത്തിലൂടെ 30 ആയി. ഇതിൽ 18 സീറ്റിൽ കോൺഗ്രസും 12 സീറ്റിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. നേരിയ വ്യത്യാസത്തിൽ കഴിഞ്ഞതവണ കൈവിട്ട നഗരസഭാ ഭരണം പിടിക്കാൻ ശ്രമിക്കുന്ന എൽഡിഎഫ്, സ്ഥാനാർഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരുന്നു. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റും മുൻ കൗൺസിലറുമായ പി.വിശ്വനാഥനാണ് എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥി. 20 ഡിവിഷനില്‍ സിപിഎം, മൂന്നു ഡിവിഷനില്‍ സിപിഐ, അഞ്ച് ഡിവിഷനില്‍ ആര്‍ജെഡി, രണ്ടു ഡിവിഷനില്‍ സ്വതന്ത്രർ എന്നിങ്ങനെയാണ് എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടിക.
നഗരസഭ രൂപീകരണം മുതൽ എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു കൽപറ്റ. 2010ൽ ജനതാദൾ യുഡിഎഫിലേക്ക് ചേക്കേറിയതോടെ അന്ന് 28 ഡിവിഷനുകളിൽ 21 എണ്ണവും നേടി ആദ്യമായി യുഡിഎഫ് ഭരണം നേടി. പിന്നീട് 2015ലും യുഡിഎഫ് ഭരണം നിലനിർത്തി. ഇതിനിടെ, ജനതാദൾ എൽഡിഎഫിലേക്ക് തിരികെ പോയതോടെ കാലാവധി തീരുംമുൻപേ ഭരണം എൽഡിഎഫിനായി. പിന്നീട് 2020ൽ യുഡിഎഫ് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു.
Follow us on :
Please select your location.