Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 18:28 IST
Share News :
ചാവക്കാട്:വീട്ട് പ്രസവത്തിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ചു വനിതാ ഡോക്ടർ.ചാവക്കാട് എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും,അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിലാണ് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ.കെ.പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചത്.തിങ്കളാഴ്ച്ച കോടതി കേസ് പരിഗണിക്കും.എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്‌സിന(37)യാണ് കഴിഞ്ഞയാഴ്ച്ച മരിച്ചത്.മരണപ്പെട്ട യുവതി മുൻപും വീട്ടിൽ പ്രസവിക്കുകയും അതിൽ മറ്റൊരു കുട്ടിയും മരണപ്പെട്ടിരുന്നു.വീട്ട് പ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും അപകടമെന്നതിനാൽ ആരോഗ്യ കേന്ദ്രങ്ങളിലല്ലാതെ സ്ത്രീകൾ പ്രസവിക്കുന്നതിന് ഒഴിവാക്കുന്നതിന് ആവശ്യമായ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറായ കെ.പ്രതിഭ സർക്കാറിനെ സമീപിച്ചതിനെ തുടർന്ന് വീട്ട് പ്രസവത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.വീട്ട് പ്രസവം നിരുത്സാഹപ്പെടുത്തുന്നതിന് ആവശ്യമായ കർശന മാനദണ്ഡം ആവശ്യപ്പെട്ട് ഡോ.കെ.പ്രതിഭ ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.പ്രസ്തുത ഹർജിക്കൊപ്പം ചാവക്കാട് എടക്കുഴിയൂരിൽ നടന്ന സംഭവവും ഡോ.കെ.പ്രതിഭ ഉപ ഹർജിയായി കോടതിക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്.
Follow us on :
Tags:
Please select your location.