Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 14:42 IST
Share News :
ചാലക്കുടി എംഎൽഎ
സനീഷ് കുമാർ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് വർഷങ്ങളിലായി 2 കോടി രൂപ വകയിരുത്തി, നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
ചാലക്കുടി നഗരസഭ അതിർത്തിയിലെ വിവിധ ജംഗ്ഷനിലുകളിലാണ് 40 ലൈറ്റുകൾ സ്ഥാപിക്കുന്നത്.. ഈ ലൈറ്റുകൾ സ്ഥാപിക്കുന്നതും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതും എംഎൽഎ ഫണ്ടിൽ നിന്നും, ലൈറ്റുകളുടെ തുടർ പരിപാലനവും വൈദ്യുതി ചാർജ്ജ് അടക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയുമാണ് നിർവഹിക്കുക.
വൈദ്യുതി ഉപയോഗം പരമാവധി കുറക്കുന്നതിന്
LED ലൈറ്റുകളാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്നത്.
വാർഡ് കൗൺസിലർമാരുടെ ആവശ്യപ്രകാരം ലൈറ്റുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നഗരസഭാ കൗൺസിൽ തീരുമാനിച്ചാണ്
എം എൽ എക്ക്നൽകിയത്.ലൈറ്റുകളുടെ അറ്റകുറ്റപ്പണികളും വൈദ്യുതി ചാർജും , ഏറ്റെടുത്തു കൊള്ളാം എന്ന് അറിയിച്ചതിനെ തുടർന്നാണ് എംഎൽഎ ഫണ്ടിൽ നിന്നും ഇതിനുള്ള തുക അനുവദിച്ചത്. തച്ചുടപറമ്പ് ജംഗ്ഷനിൽ നടന്ന മിനി മാസ്റ്റ് ലൈറ്റിന്റെ
സ്വിച്ച്ഓൺ കർമ്മം എംഎൽഎ
സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷനായിരുന്നു.
സർക്കാർ അംഗീകൃത ഏജൻസിയായ SILK എന്ന സ്ഥാപനമാണ് ലൈറ്റുകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. സ്ഥാപിച്ചു കഴിഞ്ഞ ലൈറ്റുകളിലേക്ക് വൈദ്യുതി കണക്ഷനും ലഭ്യമാക്കി കൊണ്ടിരിക്കുന്നു. ഉത്സവ - തിരുന്നാൾ ആവശ്യങ്ങൾ പരിഗണിച്ച് നിരവധി സ്ഥലങ്ങളിൽ ലൈറ്റുകൾ ഇതിനകം തന്നെ കത്തിച്ചു കഴിഞ്ഞു.
MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ആദ്യ വർഷം തന്നെ 10 സ്ഥലങ്ങളിൽ ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.
കലാഭവൻ മണി പാർക്കിന് മുൻഭാഗത്തും പോട്ടയിലും പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന നഗരസഭ കൗൺസിലിന്റെ ആവശ്യം പരിഗണിക്കാമെന്നും MLA അറിയിച്ചു.
ഗവ:ഹോസ്പിറ്റൽ, ചേനത്തുനാട്, പള്ളി കനാൽ കാനറി ജംഗ്ഷൻ,
വെട്ടിയാട്ടിൽ അമ്പലം,
ITI - ട്രാംവെ റോഡ്,
സിത്താര നഗർ,കണ്ണംമ്പുഴ അമ്പലം, മൂഞ്ഞേലി പള്ളി,അമ്പല നട ,റെയിൽവേ സ്റ്റേഷൻ,തച്ചുടപറമ്പ്,ആശ്രമം റോഡ്,നോർത്ത്ചാലക്കുടി,കൂടപ്പുഴ,പറമ്പിക്കാട്ടിൽ ടെമ്പിൾ,ആര്യങ്കാല മസ്ജിദ്,
ഹൗസിംഗ് ബോർഡ് മൈതാനം എന്നീ സ്ഥലങ്ങളിൽ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.